കോഴിക്കോടന്‍ ഹല്‍വ പോലെ ഒരു പടം; പച്ചമാങ്ങയുടെ വോയ്‌സ് ട്രെയിലര്‍

പ്രതാപ് പോത്തന്‍ നായകനാകുന്ന “പച്ചമാങ്ങ” ഫെബ്രുവരി ഏഴിന് റിലീസാവുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ വോയ്‌സ് ട്രെയിലര്‍ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. മികച്ച പ്രതികരണമാണ് ട്രെയിലറിന് ലഭിക്കുന്നത്. ഫുള്‍മാര്‍ക്ക് സിനിമയുടെ ബാനറില്‍ ജയേഷ് മൈനാഗപ്പള്ളി തിരക്കഥയും സംഭാഷണവും ഒരുക്കി സംവിധാനം ചെയ്യുന്ന പച്ചമാങ്ങ, ജെഷീദ ഷാജിയും പോള്‍ പൊന്മാണിയും ചേര്‍ന്നാണ് നിര്‍മ്മിക്കുന്നത്. പ്രമുഖ പ്രൊഡക്ഷന്‍ കണ്‍ട്രോളറും എഴുത്തുകാരനുമായ ഷാജി പട്ടിക്കരയുടേതാണ് കഥ.

കുടുംബ ബന്ധങ്ങളുടെയും സാധാരണ മനുഷ്യരുടെ പച്ചയായ ജീവിതവുമാണ് പച്ചമാങ്ങയുടെ പ്രമേയം. കുഞ്ഞിന് ജന്മം നല്‍കാന്‍ കാത്തിരിക്കുന്ന ഒരു ഗര്‍ഭിണിയുടെ മനസ്സാണ് പച്ചമാങ്ങ പ്രേക്ഷകന് സമ്മാനിക്കുക എന്ന് സംവിധായകന്‍ ജയേഷ് പറയുന്നു. സൗഹൃദവും പ്രണയവുമെല്ലാം കൊടുക്കല്‍വാങ്ങലിന്റെയും കണക്കുപറച്ചിലിന്റെയും കഥ പറയുന്ന പുതിയ കാലത്തെ ജീവിതത്തിലൂടെയും സിനിമ കടന്നു പോകുന്നുണ്ട്. മലയാളിയുടെ പൊള്ളയായ ജീവിതത്തെയും പച്ചമാങ്ങ തുറന്നുകാട്ടുന്നു. അങ്ങനെ തികച്ചും കുടുംബബന്ധങ്ങളുടെ കഥയാണ് പച്ചമാങ്ങ പറയുന്നത്. തെന്നിന്ത്യന്‍ താരം സോനയാണ് ചിത്രത്തിലെ നായിക.

ജിപ്‌സ ബീഗം, കലേഷ് കണ്ണാട്ട്, അംജത് മൂസ, മനൂപ് ജനാര്‍ദ്ദനന്‍, സുബ്രഹ്മണ്യന്‍ ബോള്‍ഗാട്ടി, വിജി കെ വസന്ത്, നവാസ് വള്ളിക്കുന്ന്, ഖാദര്‍ തിരൂര്‍, സൈമണ്‍ പാവറട്ടി, ബാവ ബത്തേരി, സുബൈര്‍ വയനാട്, സുബൈര്‍ പട്ടിക്കര, പ്രശാന്ത് മാത്യു, അനു ആനന്ദ്, സുരേഷ് കേച്ചേരി, അലീഷ, രമാ നാരായണന്‍, രേഖാ ശേഖര്‍ എന്നിവരാണ് ചിത്രത്തിലെ കഥാപാത്രങ്ങള്‍. ഛായാഗ്രഹണം ശ്യാംകുമാര്‍, സംഗീതം- സാജന്‍ കെ റാം, ഗാനരചന- പി.കെ.ഗോപി. പി. ആര്‍.സുമേരന്‍ ആണ് ചിത്രത്തിന്റെ പി ആര്‍ ഒ.

https://www.facebook.com/MillenniumAudiosOfficial/videos/215148779642426/?__xts__[0]=68.ARD2yZIP-gzMTmV8R3EvliuMYkv0XUcr45WJ0I7mER0lrcL_cyzo7mEYgRw-dFrSlgrxuN4hCx_HikdAhOvSX1j7hDC7TDg7VeIhMupCa2yWvDLh-Pm-w4Zw1mYQy617PYHYpeg3Xqm4k_V4MZ_2LjMyWRhPsSyZ6a3aAJJJqIJVjhMe-nPzzFcJm5C9O4fKbiN8NqH279uBP2qpZsiAjILkDjt1fQDftkRLqWiA_DcKLE86LyO6aL3uqbDARN3bPlre8g99vdU-qRW3n5ETkgUcR60av23zBhcaohMoGMEzoZu2sw9ut3G0S4HW-vEch0LS2FruuIPGSPtowEaj8-_VyatWHRaWSxSLA5gk&__tn__=-R

Latest Stories

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം

കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

വിജയ് ഹസാരെ ട്രോഫി: വെടിക്കെട്ട് സെഞ്ച്വറിയുമായി ഋതുരാജ് ഷോ, ലക്ഷ്യം ചാമ്പ്യന്‍സ് ട്രോഫി

യോജനകള്‍ തട്ടിപ്പുകാര്‍ക്കുള്ള വേദിയാകുന്നോ?; കൊട്ടിഘോഷിക്കുന്ന മോദി സര്‍ക്കാര്‍ പദ്ധതികളില്‍ നേട്ടം കൊയ്യുന്നതാര്?

എം സി റോഡിൽ വീണ്ടും മുഖ്യമന്ത്രിയുടെ വാഹനവ്യൂഹം അപകടത്തിൽപെട്ടു; ആർക്കും പരിക്കുകൾ ഇല്ല

വാര്‍ത്ത പ്രസിദ്ധീകരിച്ചതിന് പിന്നാലെ പൊലീസിന്റെ മാധ്യമ വേട്ട; പ്രതിഷേധ സമരവുമായി കെയുഡബ്ല്യുജെ