ഇന്നസെന്റിനെ ഓര്‍മ്മിപ്പിച്ച് പാച്ചുവും അത്ഭുത വിളക്കും ട്രെയിലര്‍ ; വൈറല്‍ വീഡിയോ

ഫഹദ് ഫാസില്‍ അഖില്‍ സത്യന്‍ ചിത്രം ‘പാച്ചുവും അത്ഭുതവിളക്കും’ ട്രെയിലര്‍ പുറത്തിറങ്ങി. ഒരു കോമഡി ഫീല്‍ ഗുഡ് വിഭാഗത്തില്‍ പെടുന്ന ചിത്രമായിരിക്കും എന്ന് ട്രെയിലറില്‍ നിന്ന് വ്യക്തമാണ്. ഏപ്രില്‍ 28ന് ചിത്രം തിയേറ്ററുകളില്‍ എത്തും. ഇന്നസെന്റ് ചിത്രത്തിലെ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

സംവിധായകന്‍ സത്യന്‍ അന്തിക്കാടിന്റെ മകന്‍ അഖില്‍ സത്യന്‍ ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘പാച്ചുവും അത്ഭുതവിളക്കും’. ഏറെ നാളായി സത്യന്‍ അന്തിക്കാടിന്റെ സഹസംവിധായകനായി പ്രവര്‍ത്തിച്ചു വരുകയായിരുന്നു അഖില്‍. ഫഹദ് സത്യന്‍ അന്തിക്കാട് ചിത്രം ‘ഞാന്‍ പ്രകാശനി’ലും അഖില്‍ സഹസംവിധായകനായിരുന്നു.

Read more

ഫുള്‍ മൂണ്‍ സിനിമയുടെ ബാനറില്‍ സേതു മണ്ണാര്‍കാടാണ് ചിത്രം നിര്‍മിക്കുന്നത്. ശരണ്‍ വേലായുധന്‍ ഛായാഗ്രഹണവും ജസ്റ്റിന്‍ വര്‍ഗ്ഗീസ് സംഗീതവും കൈകാര്യം ചെയ്യും. മുകേഷ്, ഇന്ദ്രന്‍സ്, അല്‍ത്താഫ് സലിം, നന്ദു എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. പ്രൊഡക്ഷന്‍ ഡിസൈന്‍ രാജീവന്‍, വസ്ത്രാലങ്കാരം ഉത്തര മേനോന്‍ തുടങ്ങിയവരാണ് മറ്റു അണിയറപ്രവര്‍ത്തകര്‍.