'സംഘര്‍ഷം, പോരാട്ടം, അതിജീവനം'; പടവെട്ട് ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു, ട്രെന്‍ഡിംഗ് ലിസ്റ്റില്‍

നിവിന്‍ പോളി നാകനാകുന്ന ‘പടവെട്ട്’ ചിത്രത്തിന്റെ ട്രെയ്‌ലര്‍ ശ്രദ്ധ നേടുന്നു. സംഘര്‍ഷം, പോരാട്ടം, അതിജീവനം എന്നീ ക്യാപ്ഷനുകളോടെ എത്തിയ ട്രെയ്‌ലറില്‍ നിവിന്റെ മാസ് പ്രകടനം കാണാം. ആറ് ലക്ഷത്തിലധികം വ്യൂസ് ലഭിച്ച ചിത്രത്തന്റെ ട്രെയ്‌ലര്‍ യൂട്യൂബ് ട്രെന്‍ഡിംഗ് ലിസ്റ്റില്‍ രണ്ടാമതായി തുടരുകയാണ്.

കഴിഞ്ഞ ദിവസം ഐഎസ്എല്‍ വേദിയിലാണ് ട്രെയ്‌ലര്‍ പുറത്തുവിട്ടത്. സ്വന്തം ഗ്രാമത്തിലെ സാധരണക്കാരുടെ പ്രശ്‌നത്തില്‍ ഇടപെടുകയും അവരുടെ പോരാട്ടത്തിന്റെ തന്നെ മുന്നണി പോരാളിയാവുകയും ചെയ്ത നാട്ടിന്‍ പുറത്തെ സാധാരണക്കാരനായിട്ടാണ് നിവിന്‍ ചിത്രത്തില്‍ എത്തുന്നത്.

ഇന്ത്യയിലെ ഏറ്റവും പഴയ മ്യൂസിക് ലേബലായ സരിഗമയുടെ ഭാഗമായ യൂഡ്‌ലീ ഫിലിംസിന്റെ ബാനറില്‍ നിര്‍മ്മിക്കുന്ന ആദ്യ മലയാളം സിനിമ കൂടിയാണ് പടവെട്ട്. സണ്ണി വെയ്ന്‍ പ്രൊഡക്ഷന്‍സും നിര്‍മ്മാണത്തില്‍ പങ്കാളിയാണ്.

നിവിന്‍ പോളിക്ക് പുറമേ അദിതി ബാലന്‍, ഷമ്മി തിലകന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ് എന്നിങ്ങനെ വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. ലിജു കൃഷ്ണ ഒരുക്കുന്ന ചിത്രം ഒക്ടോബര്‍ 21ന് തിയേറ്ററുകളില്‍ എത്തും.

Read more