ബാഹുബലി 2വിന്റെ റെക്കോര്‍ഡ് മറികടക്കാനാവാതെ പത്മാവത്

ബാഹുബലിയുടെ റെക്കോര്‍ഡ് തകര്‍ക്കാനാവാതെ പത്മാവത്. എസ്.എസ് രാജമൗലി സംവിധാനം ചെയ്ത ബാഹുബലി രണ്ടാം ഭാഗം ഒരു ദിവസം കൊണ്ട് 125 കോടി രൂപയാണ് തീയേറ്ററുകളില്‍ നിന്ന് നേടിയത്. ഹിന്ദി പതിപ്പില്‍ നിന്നു മാത്രമായി 41 കോടിയും ചിത്രം നേടി. സഞ്ജയ് ലീല ബന്‍സാലി ചിത്രം പത്മാവത് ഈ കളക്ഷന്‍ റെക്കോര്‍ഡിനെ മറികടക്കുമെന്നായിരുന്നു ഏവരുടേയും പ്രതീക്ഷ. എന്നാല്‍ ആദ്യ ദിവസം കൊണ്ട് ചിത്രത്തിന് നേടാനായത് 18-19 കോടി രൂപ മാത്രമാണ്.

രജപുത് കര്‍ണ്ണിസേനയുടെ പ്രതിഷേധത്തെത്തുടര്‍ന്ന് ചിത്രത്തിന്റെ റിലീസ് രാജസ്ഥാന്‍, ഗുജറാത്ത് , മധ്യപ്രദേശ്, ഹരിയാന എന്നീ സംസ്ഥാനങ്ങളില്‍ തടഞ്ഞുവച്ചിരിക്കുന്നതും ഈ കളക്ഷന്‍ റിപ്പോര്‍ട്ടിനെ ബാധിച്ചിട്ടുണ്ടെന്നു വേണം കരുതാന്‍. എന്നാല്‍ ചില റിപ്പോര്‍ട്ടുകള്‍ പ്രകാരം മുകളില്‍ പറയുന്ന സംസ്ഥാനങ്ങളില്‍ പത്മാവത് റിലീസ് ചെയ്താല്‍ തന്നെ ഏകദേശം 25 കോടിയ്ക്ക് അടുത്ത് മാത്രമേ ചിത്രമെത്തുകയുള്ളു. അങ്ങനെയാണെങ്കില്‍ പോലും കളക്ഷന്‍ ബാഹുബലി2വിന്റെ അടുത്തുപോലും എത്തുകയില്ല.

Read more

സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തില്‍ ദീപിക പദുകോണ്‍, ഷാഹിദ് കപൂര്‍, രണ്‍വീര്‍ സിങ് എന്നിവര്‍ പ്രധാനവേഷത്തിലെത്തിയ ചിത്രം രജപുത്ര സമുദായത്തെ അവഹേളിക്കുന്നതാണ് എന്നാരോപിച്ചാണ് കര്‍ണ്ണി സേന രംഗത്തുവന്നത്. വയ കോം18 മോഷന്‍ പിക്‌ചേഴ്‌സാണ് പത്മാവതിന്റെ നിര്‍മ്മാതാക്കള്‍.