വിവാദങ്ങളെ പിന്നിലാക്കി പദ്മാവതിലെ ഖൂമര്‍ ഡാന്‍സ്, അമേരിക്കയിലും തരംഗമാവുന്നു

സഞ്ജയ് ലീല ബന്‍സാലിയുടെ സംവിധാനത്തിലൊരുങ്ങിയ പദ്മാവത് എന്ന ചിത്രവും അതിലെ ഖൂമര്‍ ഡാന്‍സും രാജ്യമൊട്ടാകെ വലിയ വിവാദങ്ങള്‍ക്കാണ് വഴിതുറന്നത്. രജപുത്ര രാജകുമാരിയെ പരിഹസിക്കുകയും മോശക്കാരിയായും ചിത്രീകരിക്കുകയാണ് നൃത്തത്തിലും സിനിമയിലുമെന്ന് ആരോപണം ഉയര്‍ന്നു വരികയും ചിത്രത്തിന്റെ റിലീസ് അനുവദിയ്ക്കരുതെന്ന് ആവശ്യപ്പെട്ട് രജപുത്ര സംഘടനകള്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു.

ഇപ്പോഴിതാ ഈ പ്രതിഷേധങ്ങളെയും വിവാദങ്ങളെയും നിഷ്പ്രഭമാക്കി കൊണ്ട് അമേരിക്കയില്‍ നിന്ന് ഒരു വാര്‍ത്ത. ഈ ജനുവരി 28 ന് അമേരിക്കയില്‍ നടന്ന എന്‍ബിഎ ബാസ്‌ക്കറ്റ് ബോള്‍ ഗെയിമിയില്‍ ചിയര്‍ ഡാന്‍സായി പത്മാവതില്‍ ദീപിക പദുകോണ്‍ ചുവടുവച്ച ഖൂമര്‍ നൃത്തമാണ് അവതരിപ്പിച്ചത്.

ജനുവരി 25 ന് തീയേറ്ററുകളിലെത്തിയ പത്മാവതില്‍ ദീപികയ്ക്കു പുറമേ രണ്‍വീര്‍ സിങ്, ഷാഹിദ് കപൂര്‍ എന്നിവരാണ് പ്രധാനവേഷത്തിലെത്തിയത്. ആദ്യപ്രദര്‍ശനത്തില്‍ 19 കോടിയും തുടര്‍ന്നുള്ള ദിനങ്ങളില്‍ 32, 27 കോടിയും സമാഹരിച്ച ഈ ചിത്രം 83 കോടി രൂപയാണ് ഇതു വരെ നേടിയത്.

Latest Stories

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍