തിയേറ്ററില്‍ വിഷു റിലീസുകള്‍ അരങ്ങ് തകര്‍ക്കുമ്പോള്‍ ഒ.ടി.ടിയിലും റിലീസുകളുടെ ചാകരയാണ്. പൈങ്കിളി, പ്രാവിന്‍കൂട് ഷാപ്പ്, ബാഡ് ബോയ്‌സ്, ഛാവ തുടങ്ങിയ സിനിമകളാണ് ഇന്ന് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. മലയാളത്തില്‍ ഫ്‌ളോപ്പുകള്‍ ആയ ചിത്രങ്ങളാണ് എത്തിയെങ്കിലും 800 കോടിയോളം കളക്ഷന്‍ നേടിയ ചിത്രമാണ് ഛാവ.
ബേസില്‍ ജോസഫ്, സൗബിന്‍ ഷാഹിര്‍, ചെമ്പന്‍ വിനോദ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ച ‘പ്രാവിന്‍കൂട് ഷാപ്പ്’ സോണി ലിവില്‍ ആണ് സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. നവാഗതനായ ശ്രീരാജ് ശ്രീനിവാസന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്. 18 കോടി രൂപ ബജറ്റില്‍ നിര്‍മ്മിച്ച ചിത്രത്തിന് തിയേറ്ററില്‍ നിന്നും വെറും 5.36 കോടി രൂപ മാത്രമേ നേടാനായിട്ടുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍. ജനുവരി 16ന് ആണ് ചിത്രം തിയേറ്ററുകളില്‍ എത്തിയത്.
മനോരമ മാക്‌സിലാണ് ‘പൈങ്കിളി’ സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. തിയേറ്ററില്‍ അഞ്ച് കോടിക്ക് മുകളില്‍ മാത്രം കളക്ഷന്‍ നേടിയ ചിത്രമാണ് പൈങ്കിളി. അനശ്വര രാജന്‍, സജിന്‍ ഗോപു എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കിയ ചിത്രം സംവിധാനം ചെയ്തത് നടന്‍ ശ്രീജിത്ത് ബാബു ആണ്. സംവിധായകന്‍ ജിത്തു മാധവന്‍ ആണ് ചിത്രത്തിന് തിരക്കഥ എഴുതിയത്. ഫെബ്രുവരി 14ന് ആണ് സിനിമ റിലീസ് ചെയ്തത്.
അര്‍ജ്ജുന്‍ അശോകന്‍, മഹിമ നമ്പ്യാര്‍, ശ്യാം മോഹന്‍, സംഗീത്, കലാഭവന്‍ ഷാജോണ്‍, മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി അരുണ്‍ ഡി ജോസ് സംവിധാനം ചെയ്ത ‘ബ്രോമാന്‍സ്’ നെറ്റ്ഫ്‌ളിക്‌സില്‍ സ്ട്രീമിംഗ് ആരംഭിച്ചു. 15 കോടിക്ക് മുകളില്‍ കളക്ഷന്‍ ചിത്രം ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ഫെബ്രുവരി 14ന് ആണ് ചിത്രം തിയേറ്ററുകളിലെത്തിയത്.
ബോളിവുഡ് ചിത്രമായ ‘ഛാവ’യും ഇന്ന് ഒടിടിയില്‍ സ്ട്രീമിംഗ് ആരംഭിച്ചു കഴിഞ്ഞു. വിക്കി കൗശല്‍-രശ്മിക മന്ദാന കോമ്പോ എത്തിയ സിനിമ 800 കോടി രൂപ കളക്ഷനാണ് ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്. ഈ വര്‍ഷത്തെ സൂപ്പര്‍ ഹിറ്റ് ബോളിവുഡ് ചിത്രമാണ് ഛാവ. ഫെബ്രുവരി 14ന് ആണ് ഛാവയും റിലീസ് ചെയ്തത്.
ആന്റണി വര്‍ഗീസിനെ നായകനാക്കി ഗോവിന്ദ് വിഷ്ണു സംവിധാനം ചെയ്ത ‘ദാവീദ്’ ഏപ്രില്‍ 18ന് സീ5ല്‍ സ്ട്രീമിംഗ് ആരംഭിക്കും. ഫെബ്രുവരി 14ന് ആയിരുന്നു സിനിമ റിലീസ് ചെയ്തത്. വെറും 5 കോടിക്ക് അടുത്ത് മാത്രം കളക്ഷനെ സിനിമയ്ക്ക് നേടാനായിട്ടുള്ളു എന്നാണ് റിപ്പോര്‍ട്ടുകള്‍.