സഹനടിമാര്‍ വസ്ത്രം മാറുന്നതിന്റെ വീഡിയോ പകര്‍ത്തി പ്രചരിപ്പിച്ച നടിക്കെതിരെ കേസ്. പാകിസ്ഥാനി നടിയായ ഖുശ്ബു, കൂട്ടാളിയായ കാഷിഫ് ചാന്‍ എന്നിവര്‍ക്കെതിരെ ഫെഡറല്‍ ഇന്‍വെസ്റ്റിഗേഷന്‍ ഏജന്‍സി (എഫ്ഐഎ) സൈബര്‍ ക്രൈം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു.
നടിമാര്‍ വസ്ത്രം മാറുന്ന വീഡിയോ പകര്‍ത്തി അവരെ അപകര്‍ത്തിപ്പെടുത്തുക എന്നതായിരുന്നു ഖുശ്ബുവിന്റെ ലക്ഷ്യം. ലാഹോര്‍ തിയേറ്ററിലായിരുന്നു സംഭവം. തിയേറ്ററില്‍ ക്യാമറ വെയ്ക്കാനും ദൃശ്യങ്ങള്‍ പകര്‍ത്താനും വേണ്ടി തിയേറ്റര്‍ ജീവനക്കാരന് ഒരു ലക്ഷം രൂപ നടി നല്‍കി.
പിന്നീട് വീഡിയോ ഇന്റര്‍നെറ്റില്‍ പ്രചരിപ്പിക്കുമെന്ന ഭീഷണിപ്പെടുത്തിയതായും എഫ്ഐഎ പിറ്റിഐയോട് പറഞ്ഞു. വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെയാണ് നാടകത്തിന്റെ നിര്‍മ്മാതാവ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ എഫ്ഐഎയെ സമീപിച്ചത്.
സഹനടിമാരുമായി വഴക്കുണ്ടായതിനെ തുടര്‍ന്ന് ഖുശ്ബുവിനെ നാടകത്തില്‍ നിന്നും പുറത്താക്കിയിരുന്നു. ഇത് സംബന്ധിച്ച പകയാണ് സംഭവത്തിന് പിന്നിലെന്ന് നിര്‍മ്മാതാവ് മാലിക് താരിഖ് മഹ്‌മൂദ് ആരോപിച്ചു.