കൂളിപ്പാട്ട് സവര്‍ണ്ണ ക്രിസ്ത്യന്‍ പാട്ടാക്കി മാറ്റി; കടുവയിലെ പാലാ പള്ളിയ്‌ക്കെതിരെ വിമര്‍ശനം

ഷാജി കൈലാസിന്റെ സംവിധാനത്തിലൊരുങ്ങിയ പൃഥ്വിരാജ് ചിത്രം ‘കടുവ’യിലെ ‘പാലാ പള്ളി’ എന്ന ഗാനം ഹിറ്റായതോടെ പാട്ടിന്റെ പേരില്‍ നിരവധി ചര്‍ച്ചകളാണ് സോഷ്യല്‍ മീഡിയയിലും അല്ലാതെയും ഉടലെടുത്തിരിക്കുന്നത്. മലബാറിലെ പുലയ സമുദായക്കാരുടെ മരണാനന്തര ചടങ്ങായ ‘കൂളിയൂട്ടി’ല്‍ പാടുന്ന പാട്ടാണ് ”ആയേ ദാമാലോ”. എന്നാല്‍ ഇത്തരത്തില്‍ അടിസ്ഥാന വര്‍ഗ്ഗത്തിന്റെ കലയും സംസ്‌കാരവും അതിന്റെ ഈണം മാത്രം നില നിര്‍ത്തി അവയെ കാലാവശേഷമാകും എന്ന് രാഹുല്‍ സനല്‍ പറഞ്ഞ വാക്കുകള്‍ പങ്കുവെച്ചിരിക്കുകയാണ് സാമൂഹിക പ്രവര്‍ത്തകയായ ധന്യ രാമന്‍.

ഫെയ്‌സ്ബുക്ക് കുറിപ്പ്

കടുവയിലെ ‘ പാലാ പള്ളി’ പാട്ടിനെ കുറിച്ച് ചര്‍ച്ചകളും വിവാദങ്ങളും തുടരുകയാണ്…
മലബാറിലെ പുലയ സമുദായക്കാര്‍ മരണാനന്തര ചടങ്ങായ ‘കൂളിയൂട്ട് ‘ ല്‍ പാടുന്ന പാട്ടാണ് ആയേ ദാമാലോ എന്ന പാട്ട്… ഈ പാട്ടിനെ വരികള്‍ മാറ്റി സവര്‍ണ്ണ ക്രിസ്ത്യന്‍ പാട്ടാക്കിയാണ് കടുവയില്‍ അവതരിപ്പിച്ചിരിക്കുന്നത്… കാലങ്ങള്‍ കഴിയുമ്പോള്‍ ഇത് ഒരു ക്രിസ്ത്യന്‍ പാട്ടായി ആയിരിക്കും അറിയപ്പെടാന്‍ പോകുന്നത്…
ഇത് കാരണം അടിസ്ഥാന വര്‍ഗ്ഗത്തിന്റെ കലയും സംസ്‌കാരവും അതിന്റെ ഈണം മാത്രം നില നിര്‍ത്തി കാലാവശേഷമാകും…
മുന്‍പ് ‘അത്തിന്തോം തിന്തിന്തോം ‘ എന്ന നാടന്‍പാട്ട് മലയാളിയായ ഒരു നാടന്‍പാട്ട് ഗവേഷകനില്‍ നിന്ന് കണ്ടെത്തി, പിന്നീട് ചന്ദ്രമുഖി എന്ന ചിത്രത്തില്‍ സ്വന്തം ട്യൂണ്‍ ആയി ഉള്‍പ്പെടുത്തിയത് വിദ്യാസാഗര്‍ ആണ്…
മറിയാമ്മ ചേട്ടത്തി എന്ന കലാകാരിയില്‍ നിന്ന് ഈ ഗാനം കണ്ടെത്തിയ ഗായകനെ കൊണ്ട് പാടിക്കാം എന്നു പറഞ്ഞ് ട്യൂണ്‍ എല്ലാം മോഡിഫൈ ചെയ്തതിന് ശേഷം Sp യെ കൊണ്ടാണ് പാടിപ്പിച്ചത്.. പിന്നീട് കേസ് ആയി… അവസാനം രജനീകാന്ത് ഇടപെട്ടാണ് വിഷയം തീര്‍ത്തത്… (ആ ഗായകന്‍ ഈ post ന് താഴെ പ്രതികരിക്കും എന്ന് പ്രതീക്ഷിക്കുന്നു)
കടുവയിലെ പാട്ടിന്റെ ഒറിജിനല്‍ version youtube ല്‍ കണ്ടതിന് ശേഷം പലരും അതിന്റെ വരികള്‍ ചോദിച്ച് മെസേജ് അയച്ചിരുന്നു… ഒറിജിനല്‍ കീളിയൂട്ട് ചടങ്ങിലെ പാട്ടിന്റെ വരികള്‍ ഇതാണ്…
‘അയ്യാലയ്യ പടച്ചോലേ …
ഈരാന്‍ ചുമ്മല ചാളേന്ന്
ഈരാന്‍ ചുമ്മല ചാളേന്ന്
ഒരയ്യന്‍ തല വലി കേള്‍ക്കുന്ന … (2)
ദേശം നല്ലൊരു ചെമ്മാരീ
മരുത്തന്‍ മാരന്‍ കര്‍ത്ത്യല്ലാ…
ആയേ …. ദാമോലോ …..
ഈശരന്‍ പൊന്‍ മകനോ(2)
ആയേ ….
ദാമോലോ …
അത്തി മലക്ക് പോന്നാ…
ആയേ ….. ദാമോലോ ….
താളി മലക്ക് പോന്നാ…
ആയേ …..
ദാമോലോ …
വലം കൈ താളിടിച്ചേ …
ആയേ ….
ദാമോലോ …
ഇടം കൈ താളിടിച്ചേ…
ആയേ ….
ദാമോലോ ….
വണ്ണാറകൂടു കണ്ടേ….
ആയേ ….
ദാമോലോ…
വയ്യോട്ട് ചാടണല്ലോ….. *’*

Latest Stories

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍

ചെവികള്‍ കടിച്ചെടുക്കുന്നു, ഹൃദയം പറിച്ചെടുക്കുന്നതൊക്കെയാണ് കാണിക്കുന്നത്; എ സര്‍ട്ടിഫിക്കറ്റ് പടം കുട്ടികളെയും കാണിക്കുന്നു, 'മാര്‍ക്കോ'യ്‌ക്കെതിരെ കോണ്‍ഗ്രസ് നേതാവ്

വാളയാർ കേസ്; എംജെ സോജന് സത്യസന്ധതാ സർട്ടിഫിക്കറ്റ് നൽകിയതിനെതിരായ ഹർജി തള്ളി ഹൈക്കോടതി