ഇന്നലെ തിയേറ്ററുകളില്‍ എത്തിയ ‘പഞ്ചവത്സര പദ്ധതി’ ചിത്രത്തിന് മികച്ച പ്രതികരണങ്ങള്‍. ഇന്നത്തെ കാലത്ത് ചര്‍ച്ച ചെയ്യേണ്ട ഒരു തീം ആണ് ചിത്രം പറയുന്നത് എന്നാണ് സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ പറയുന്നത്. സിനിമയിലെ നായികയായ കൃഷ്‌ണേന്ദു എ മേനോനും കൈയ്യടികള്‍ നേടുന്നുണ്ട്.
കൃഷ്‌ണേന്ദുവിന്റെ പ്രകടനത്തിനും മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നത്. പതിനെട്ടാം പടി, ഗൗതമന്റെ രഥം എന്നീ ചിത്രങ്ങളില്‍ അഭിനയിച്ച കൃഷ്‌ണേന്ദു ആദ്യമായി നായികയായി എത്തുന്ന ചിത്രമാണ് പഞ്ചവത്സര പദ്ധതി. കൃഷ്‌ണേന്ദു അടക്കമുള്ള താരങ്ങള്‍ പ്രേക്ഷകര്‍ക്കൊപ്പം സിനിമ കണ്ടിരുന്നു. പ്രേക്ഷകര്‍ക്കൊപ്പം സിനിമ കണ്ട അനുഭവവും നടി പങ്കുവച്ചിട്ടുണ്ട്.
”എല്ലാ ഇമോഷന്‍സും ഉള്ള ഒരു സോഷ്യല്‍ പൊളിറ്റിക്കല്‍ സറ്റയര്‍ ആണ്. എല്ലാവരുടെയും ഒപ്പം കണ്ടപ്പോള്‍ ഒരു വ്യത്യസ്ത ഫീല്‍ ആയിരുന്നു. ആദ്യമായിട്ടാണ് നായികയായി അഭിനയിക്കുന്നത്, അതിന്റെ ഒരു പേടിയും ഇല്ലാതിരിക്കാന്‍ എല്ലാവരും നല്ല കംഫര്‍ട്ട് ആയി തന്നെയാണ് നോക്കിയിരുന്നു” എന്നാണ് സിനിമ കണ്ടിറങ്ങിയ ശേഷം കൃഷ്‌ണേന്ദു മാധ്യമങ്ങളോട് പ്രതികരിച്ചത്.
സോഷ്യല്‍ സറ്റയര്‍ ആയി എത്തിയ പഞ്ചവത്സര പദ്ധതി സജീവ് പാഴൂരിന്റെ തിരക്കഥയില്‍ പി.ജി പ്രേം ലാല്‍ ആണ് സംവിധാനം ചെയ്തത്. സിജു വിത്സന്‍ ആണ് ചിത്രത്തിലെ നായകന്‍. നിരവധി താരങ്ങളും ചിത്രത്തില്‍ വേഷമിട്ടിട്ടുണ്ട്.
പി.പി കുഞ്ഞികൃഷ്ണന്‍, നിഷ സാരംഗ്, സുധീഷ്, മുത്തുമണി, വിജയകുമാര്‍, ചെമ്പില്‍ അശോകന്‍, ബിനോയ് നമ്പാല, ഹരീഷ് പേങ്ങന്‍, സിബി തോമസ്,ജിബിന്‍ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി പി.എം എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.
സംഗീതം ഷാന്‍ റഹ്‌മാന്‍. ഡിഒപി: ആല്‍ബി, എഡിറ്റര്‍: കിരണ്‍ ദാസ്, ലിറിക്‌സ്: റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ആര്‍ട്ട്: ത്യാഗു തവനൂര്‍, മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പില്‍, സ്റ്റന്‍ഡ്‌സ്: മാഫിയാ ശശി, വസ്ത്രാലങ്കാരം: വീണാ സ്യമന്തക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പി.കെ, സൗണ്ട് ഡിസൈന്‍: ജിതിന്‍ ജോസഫ്.
സൗണ്ട് മിക്സ്: സിനോയ് ജോസഫ്, വിഎഫ്എക്സ്: അമല്‍, ഷിമോന്‍ എന്‍.എക്സ് (മാഗസിന്‍ മീഡിയ), ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: എ.കെ.രജിലേഷ്, അസ്സോസിയേറ്റ് ഡയറക്ടര്‍: രാജേഷ് തോമസ്, ഫിനാന്‍സ് കണ്‍ട്രോളര്‍: ധനേഷ് നടുവള്ളിയില്‍, സ്റ്റില്‍സ്: ജസ്റ്റിന്‍ ജെയിംസ്, പബ്ലിസിറ്റി ഡിസൈനര്‍: ആന്റണി സ്റ്റീഫന്‍, പിആര്‍ഒ: പ്രതീഷ് ശേഖര്‍.