സിജു വിത്സന്‍ ചിത്രം കുടുംബ പ്രേക്ഷകര്‍ ഏറ്റെടുക്കുന്നു. മികച്ച പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. മിത്തും വിശ്വാസവും ഒക്കെ പ്രേമയമാക്കിയ ചിത്രത്തിലെ ഒരു ഗാനമാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. കലമ്പേരി എന്ന ഗ്രാമത്തിന്റെ കാഴ്ചകളുമായാണ് ‘മാലോകം മാറുന്നേ’ എന്ന ഗാനം പുറത്തു വന്നിരിക്കുന്നത്.
ഏങ്ങണ്ടിയൂര്‍ ചദ്രശേഖരന്‍ വരികള്‍ ഒരുക്കിയ ഗാനത്തിന് ഷാന്‍ റഹ്‌മാന്‍ സംഗീതം ഒരുക്കിയിരിക്കുന്നത്. ജോബ് കുര്യന്‍ ആണ് ഗാനം ആലപിച്ചത്. അതേസമയം, പി.ജി പ്രേംലാല്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥയും സംഭാഷണവും സജീവ് പാഴൂര്‍ ആണ് നിര്‍വഹിച്ചിരിക്കുന്നത്. ചിത്രത്തില്‍ പുതുമുഖം കൃഷ്ണേന്ദു എ മേനോന്‍ ആണ് നായികയായത്.
കിച്ചാപ്പൂസ് എന്റര്‍ടൈന്‍മെന്റ്സിന്റെ ബാനറില്‍ കെ.ജി അനില്‍കുമാര്‍ ആണ് ചിത്രം നിര്‍മ്മിച്ചത്. പിപി കുഞ്ഞികൃഷ്ണന്‍, നിഷ സാരംഗ്, സുധീഷ്, മുത്തുമണി, വിജയകുമാര്‍, ചെമ്പില്‍ അശോകന്‍, ബിനോയ് നമ്പാല, ഹരീഷ് പേങ്ങന്‍, സിബി തോമസ്, ജിബിന്‍ ഗോപിനാഥ്, ആര്യ സലിം, ജോളി ചിറയത്ത്, ലാലി പി.എം എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന കഥാപാത്രങ്ങള്‍.
വയനാട്, ഗുണ്ടല്‍പ്പേട്ട്, ഡല്‍ഹി എന്നീ സ്ഥലങ്ങളിലായാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്. ഷാന്‍ റഹ്‌മാനിന്റെതാണ് സംഗീതം. ഡിഒപി: ആല്‍ബി, എഡിറ്റര്‍: കിരണ്‍ ദാസ്, ലിറിക്‌സ്: റഫീഖ് അഹമ്മദ്, ഏങ്ങണ്ടിയൂര്‍ ചന്ദ്രശേഖരന്‍, ആര്‍ട്ട്: ത്യാഗു തവനൂര്‍, മേക്കപ്പ്: രഞ്ജിത്ത് മണലിപ്പറമ്പില്‍, സ്റ്റന്‍ഡ്‌സ്: മാഫിയാ ശശി, വസ്ത്രാലങ്കാരം: വീണാ സ്യമന്തക്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ജിനു പി.കെ.
സൗണ്ട് ഡിസൈന്‍: ജിതിന്‍ ജോസഫ്, സൗണ്ട് മിക്സ്: സിനോയ് ജോസഫ്, വിഎഫ്എക്സ്: അമല്‍, ഷിമോന്‍ എന്‍.എക്സ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: എ.കെ രജിലേഷ്, അസ്സോസിയേറ്റ് ഡയറക്ടര്‍: രാജേഷ് തോമസ്, ഫിനാന്‍സ് കണ്‍ട്രോളര്‍: ധനേഷ് നടുവള്ളിയില്‍, സ്റ്റില്‍സ്: ജസ്റ്റിന്‍ ജെയിംസ്, പബ്ലിസിറ്റി ഡിസൈനര്‍: ആന്റണി സ്റ്റീഫന്‍, പിആര്‍ഒ: പ്രതീഷ് ശേഖര്‍.