'നീലകണ്ഠനെ ഫ്യൂഡൽ തെമ്മാടി എന്ന് വിശേഷിപ്പിച്ച പണിക്കർ സർ'; മലയാളത്തിനും നഷ്ടം

നീലകണ്ഠനെ ഫ്യൂഡൽ തെമ്മാടി എന്ന് വിശേഷിപ്പിച്ച പണിക്കർ സർ, കമ്പി കൊണ്ട് കെട്ടിവച്ച കണ്ണടയുമായി ആൻ്റമാൻ ജയിലിൽ കഴിഞ്ഞ പാണ്ടിയൻ എന്ന ആ സ്വാതന്ത്ര്യ പോരാളി യാത്രയായി. മലയാളത്തിലടക്കം നിരവധി വേഷങ്ങളിലൂടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തിയ ഡൽഹി ഗണേഷ് വിടവാങ്ങിയെന്ന വാർത്ത തെന്നിന്ത്യൻ സിനിമ പ്രേമികൾ ഞെട്ടലോടെയായിരിക്കും കേട്ടിട്ടുണ്ടാകുക. ഏറെ നാളായി അസുഖബാധിതനായ അദ്ദേഹം ചെന്നൈയിൽ വച്ചായിരുന്നു ലോകത്തോട് വിട പറഞ്ഞത്. വർഷങ്ങൾ നീണ്ട കലാ ജീവിതത്തിനിടെ 400ഓളം സിനിമകളിൽ വേഷമിട്ട ഗണേഷ് മലയാളത്തിലെ സുപ്രധാന നടന്മാരോടൊപ്പവും അഭിനയിച്ചു.

1976ൽ പുറത്തിറങ്ങിയ ‘പട്ടിന പ്രവേശം’ എന്ന ചിത്രത്തിലൂടെയാണ് ഡൽഹി ഗണേഷ് സിനിമാ രംഗത്തേക്ക് ഇറങ്ങുന്നത്. അതിന് മുമ്പ് ഇന്ത്യൻ വ്യോമസേനയിലെ ഉദ്യോഗസ്ഥനായിരുന്നു ഗണേഷ്. സിനിമയോടുള്ള അതിയായ ഇഷ്ടം കൊണ്ട് വ്യോമസേനയിലെ ജോലി പത്ത് വർഷത്തെ സേവനത്തോടെ മതിയാക്കി.1964ന് വ്യോമസേനയിൽ ചേർന്ന ഗണേഷ് 1974ൽ സിനിമയ്ക്ക് വേണ്ടി ജോലി ഉപേക്ഷിച്ചു. സിനിമയിൽ വരുന്നതിന് മുമ്പ് ഗണേഷ് ഡൽഹിയിലെ ദക്ഷിണ ഭാരത് നാടക സഭ എന്ന ട്രൂപ്പിൽ ചേർന്നു പ്രവർത്തിച്ചു. അന്ന് പ്രമുഖ സംവിധായകൻ ബാലചന്ദറാണ് അദ്ദേഹത്തെ ‘ഡൽഹി ഗണേഷ്’ എന്ന പേര് വിളിച്ച് വിശേഷിപ്പിച്ചത്.

നായകനായും വില്ലനായും തിളങ്ങാൻ അവസരം ലഭിച്ച ഗണേഷ് ആദ്യമായി നായകനായി അഭിനയിച്ചത് 1981ൽ പുറത്തിറങ്ങിയ ‘എങ്കമ്മ മഹാറാണി’ എന്ന ചിത്രത്തിലൂടെയാണ്. പിന്നീട് ‘അപൂർവ്വ ഭ്രാന്തനാൽ’ എന്ന സിനിമയിൽ വില്ലനായും വേഷമിട്ടു. സിനിമകൾക്ക് പുറമെ നിരവധി ഷോർട്ട് ഫിലിമുകളുലും സീരിയലുകളിലും അദ്ദേഹം തിളങ്ങി. 1987ൽ പുറത്തിങ്ങിയ നായകൻ, 1990 ൽ പുറത്തിറങ്ങിയ മൈക്കൽ മദന കാമ രാജൻ എന്നിവയുൾപ്പെടെയുള്ള സിനിമകളിൽ ഡൽഹി ഗണേഷ് ശ്രദ്ധേയമായ വേഷമിട്ടു. അപൂർവ സഗോദരങ്ങൾ, ആഹാ, തെനാലി, എങ്കമ്മ മഹാറാണി, ധ്രുവങ്ങൾ പത്തിനാറു എന്നിവയാണ് ഡൽഹി ഗണേഷിൻറെ മറ്റ് പ്രധാന ചിത്രങ്ങൾ.

അവ്വൈ ഷൺമുഖി ഉൾപ്പെടെയുള്ള ചിത്രങ്ങളിലെ ഡൽഹി ഗണേഷിൻ്റെയും കമൽഹാസൻ്റെയും രംഗങ്ങൾ ആരാധകർക്കിടയിൽ പ്രിയങ്കരമാണ്. കമൽഹാസൻ, രജനികാന്ത്, വിജയകാന്ത് മുതൽ ഇപ്പോഴത്തെ യുവതാരങ്ങൾ വരെ വിവിധ മുൻനിര താരങ്ങൾക്കൊപ്പവും ഡൽഹി ഗണേഷ് അഭിനയിച്ചിട്ടുണ്ട്. കഥാപാത്രങ്ങളിലും വില്ലൻ വേഷങ്ങളിലും മികച്ച പ്രകടനം കാഴ്ച്ചവെച്ച് ആരാധകർക്കിടയിൽ തൻ്റേതായ ഒരു പ്രത്യേക ഇടം ഡൽഹി ഗണേഷ് നേടിയിട്ടുണ്ട്. 1979ൽ ‘പാസി’യിലെ അഭിനയത്തിന് തമിഴ്‌നാട് സംസ്ഥാന ചലച്ചിത്ര അവാർഡിൽ പ്രത്യേക പുരസ്‌കാരം നേടിയിരുന്നു. 1994ൽ കലാരംഗത്തെ മികവിന് കലൈമാമണി പുരസ്‌കാരം ലഭിച്ചു.

മലയാളത്തിൽ ഡൽഹി ​ഗണേഷ് ഏറ്റവും കൂടുതൽ സ്ക്രീൻ ഷെയർ ചെയ്തത് മോഹൻലാലിന് ഒപ്പമാണ്. ദേവാസുരം, കാലാപാനി, കീർത്തി ചക്ര, പെരുച്ചാഴി, ഇരുവര്‍ തുടങ്ങിയവയാണ് ആ സിനിമകൾ. ഇതിലൊരുപക്ഷേ ദേവാസുരം സിനിമയിലെ കഥാപാത്രമാകും പ്രേക്ഷക മനസിൽ എന്നും തങ്ങി നിൽക്കുന്നത്. ഭാനുമതിക്കായി മംഗലശേരി നീലകണ്ഠനോട് കയർത്ത് സംസാരിച്ച പണിക്കരെ അത്ര പെട്ടെന്നൊന്നും മറക്കാൻ മലയാളികൾക്ക് സാധ്യവുമല്ല.

മോഹൻലാലിന്റെ കരിയറിലെ ഏറ്റവും ശക്തമായ കഥാപാത്രമായ നീലനെ ‘ഫ്യൂഡൽ തെമ്മാടി’ എന്ന് വിശേഷിപ്പിച്ച പണിക്കർ സർ എന്നും മലയാളികളുടെ മനസിൽ ജീവിക്കുക തന്നെ ചെയ്യും. കാലാപാനിയിൽ കമ്പി കൊണ്ട് കെട്ടിവച്ച കണ്ണടയുമായി ആൻ്റമാൻ ജയിലിൽ കഴിഞ്ഞ പാണ്ടിയൻ എന്ന ആ സ്വാതന്ത്ര്യ പോരാളിയെ മറ്റാർക്കാകും അത്രയും മനോഹരമായി അവതരിപ്പിക്കാനാവുക. മലയാളത്തിനും തമിഴിനും പുറമെ തെലുങ്ക്, കന്നഡ, ഹിന്ദി ചിത്രങ്ങളിലും അദ്ദേഹം സുപ്രധാന കഥാപാത്രങ്ങളിൽ എത്തി. കമലഹാസൻ നായകനായി എത്തിയ ‘ഇന്ത്യൻ 2’ ആയിരുന്നു അവസാന ചിത്രം.

Latest Stories

മുന്‍ പ്രധാനമന്ത്രി ഡോ. മന്‍മോഹന്‍ സിങ്ങ് അന്തരിച്ചു; വിടവാങ്ങിയത് ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയെ മാറ്റിമറിച്ച സാമ്പത്തിക ശാസ്ത്രജ്ഞന്‍

മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ ആരോഗ്യനില വഷളായി; ഡല്‍ഹി എയിംസില്‍ പ്രവേശിപ്പിച്ചു

കേന്ദ്ര സര്‍ക്കാര്‍ പക വീട്ടുന്നു; കേന്ദ്ര സര്‍ക്കാരിനെതിരെ വീണ്ടും രൂക്ഷ വിമര്‍ശനവുമായി മുഖ്യമന്ത്രി

വോട്ടര്‍ പട്ടികയില്‍ ക്രമക്കേട് നടന്നിട്ടുണ്ട്; തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഗുരുതര ആരോപണവുമായി രാഹുല്‍ ഗാന്ധി

സീരിയല്‍ രംഗത്തും ലൈംഗികപീഡനം, ഒപ്പം ഭീഷണിയും; ബിജു സോപാനത്തിനും എസ്പി ശ്രീകുമാറിനുമെതിരെ നടിയുടെ പരാതി

'അണ്ണാമലൈയുടെ പ്രതികാരം'; ഇനി ചെരുപ്പ് ധരിക്കുക ഡിഎംകെ സര്‍ക്കാരിനെ പുറത്താക്കിയ ശേഷം

'ഇത് ഒരിക്കലും കാണാനാഗ്രഹിക്കാത്ത കാര്യം'; അനിഷ്ടം തുറന്നുപറഞ്ഞ് ശാസ്ത്രി

നരേന്ദ്ര മോദിയ്ക്കും പണി കൊടുത്ത് സൈബര്‍ തട്ടിപ്പുകാര്‍; വിശ്വസിക്കരുത് ഈ സന്ദേശങ്ങളെ, വീഴരുത് ഈ ചതിക്കുഴിയില്‍

BGT 2024-25: 'കോഹ്‌ലി ഇതോര്‍ത്ത് പിന്നീട് പശ്ചാത്തപിക്കും'; തുറന്നടിച്ച് ഇംഗ്ലീഷ് താരം

നിതീഷ് പഠിക്കാത്ത പാഠം! കെട്ടഴിയുന്ന ബിഹാര്‍ സഖ്യം!