ബോക്‌സോഫീസില്‍ പാപ്പന്റെ ആറാട്ട് ; പത്ത് ദിവസത്തിനുള്ളില്‍ നേടിയത്

സുരേഷ് ഗോപി നായകനായെത്തിയ പാപ്പന്‍ ജൂലൈ 29നാണ് തീയേറ്ററുകളിലെത്തിയത്. നീണ്ട കാലത്തിന് ശേഷം ജോഷിയും സുരേഷ് ഗോപിയും ഒന്നിച്ച ചിത്രം ആദ്യ ആഴ്ച പിന്നിട്ടപ്പോള്‍ തന്നെ ഹിറ്റായിരുന്നു. ഇപ്പോഴിതാ കോവിഡിന് ശേഷം പതിയെ കരകയറുന്ന മലയാള സിനിമാ വ്യവസായത്തിന് വലിയതോതിലുള്ള ആശ്വാസമാണ് പാപ്പന്‍ നല്‍കുന്നതെന്ന വിവരമാണ് പുറത്തുവരുന്നത്. റിലീസ് ചെയ് 10 ദിവസത്തിന് ഉള്ളില്‍ തന്നെ പാപ്പന്‍ 30 കോടിയാണ് പിന്നിട്ടിരിക്കുന്നത്.

ആഗോള ബോക്‌സ് ഓഫീസില്‍ നിന്നായി 30. 43 കോടി രൂപയാണ് ഈ സുരേഷ് ഗോപി ചിത്രം നേടിയിരിക്കുന്നത്. പാപ്പന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. റിലീസ് ദിനത്തില്‍ കേരളത്തില്‍ നിന്ന് ചിത്രം നേടിയത് 3.16 കോടി ആയിരുന്നു. രണ്ടാംദിനമായ 3.87 കോടിയും മൂന്നാം ദിനം 4.53 കോടിയും പാപ്പന്‍ നേടി. കഴിഞ്ഞ തിങ്കളാഴ്ച 1.72 കോടിയും ചിത്രം നേടിയിരുന്നു. കേരളത്തില്‍ നിന്ന് ചിത്രം ഒരാഴ്ച നേടിയ കളക്ഷന്‍ 17.85 കോടിയാണ്.

‘സലാം കാശ്മീരി’ന് ശേഷം ജോഷി- സുരേഷ് ഗോപി കൂട്ടുകെട്ടില്‍ എത്തിയ പാപ്പന്‍ മലയാള സിനിമയ്ക്ക് തന്നെ വലിയൊരു മുതല്‍ക്കൂട്ടായി മാറിയിരിക്കുകയാണ്. സുരേഷ് ഗോപിയുടെ കരിയറിലെ 252-ാം ചിത്രം കൂടിയാണിത്. ഒരിടവേളക്ക് ശേഷം സുരേഷ് ഗോപി പൊലീസ് വേഷത്തിലെത്തിയ ചിത്രത്തില്‍ എബ്രഹാം മാത്യു മാത്തന്‍ എന്ന കഥാപാത്രത്തെയാണ് നടന്‍ അവതരിപ്പിച്ചത്. പൊറിഞ്ചു മറിയം ജോസിനു ശേഷം ജോഷിയുടെ സംവിധാനത്തില്‍ എത്തുന്ന ചിത്രവുമാണ് പാപ്പന്‍.

ഗോകുലം ഗോപാലന്‍, ഡേവിഡ് കാച്ചപ്പിള്ളി, റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഗോകുലം മൂവീസും ഡ്രീം ബിഗ് ഫിലിംസും ചേര്‍ന്നാണ് ചിത്രം തീയേറ്ററുകളില്‍ എത്തിക്കുന്നത്. ക്രൈം ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തില്‍ നീത പിള്ള, നൈല ഉഷ, ആശ ശരത്ത്, കനിഹ, ചന്ദുനാഥ്, വിജയരാഘവന്‍, ടിനി ടോം, ഷമ്മി തിലകന്‍, സണ്ണി വെയ്ന്‍ തുടങ്ങിയവരും മുഖ്യ വേഷങ്ങളില്‍ എത്തി. ചിത്രത്തിലെ നീത പിള്ളയുടെ വിന്‍സി എന്ന കഥാപാത്രം ഏറെ ശ്രദ്ധപിടിച്ചു പറ്റിയിരുന്നു.

Latest Stories

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി

എന്റെ പൊന്നോ കൊലതൂക്ക്, ഒരൊറ്റ മത്സരത്തിൽ നിരവധി അനവധി റെക്കോഡുകൾ തൂക്കി ബുംറ; ഇതൊക്കെ പ്രമുഖ ബോളർമാർക്ക് സ്വപ്നം

വിരാട് കോഹ്ലിയാണ് അതിന് കാരണം; വമ്പൻ വെളിപ്പെടുത്തലുമായി നിതീഷ് കുമാർ റെഡ്‌ഡി

ഞങ്ങള്‍ വീട്ടിലുണ്ടെന്ന് ആരോടും പറയില്ല, ഫോണും ഓഫ് ചെയ്ത് വയ്ക്കും.. കാരണമുണ്ട്: നസ്രിയ

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ