കലാപത്തിനിടെ ലിപ് ലോക്ക്; റോഷന്റെയും ദർശനയുടെയും ശ്രീലങ്കൻ ചിത്രം; 'പാരഡൈസ്' ട്രെയ്​ലർ പുറത്ത്

റോഷൻ മാത്യുവിനെയും ദർശന രാജേന്ദ്രനെയും പ്രാധാന കഥാപാത്രങ്ങളാക്കി വിഖ്യാത ശ്രീലങ്കൻ ഫിലിം മേക്കർ പ്രസന്ന വിതാനഗെ സംവിധാനം ചെയ്ത ‘പാരഡൈസി’ന്റെ ട്രെയിലർ പുറത്ത്. ഇരുപത്തിയെട്ടാമത് ബുസാൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിലെ മികച്ച ചിത്രത്തിനുള്ള പുരസ്കാരമായ കിം ജിസെയോക്ക് (Kim Jiseok) അവാർഡ് കരസ്ഥമാക്കിയ ചിത്രം കൂടിയാണ് പാരഡൈസ്.

കേശവ്, അമൃത എന്നീ മലയാളി ദമ്പതികൾ തങ്ങളുടെ വിവാഹവാർഷികം ആഘോഷിക്കാനും, രാമായണവുമായി ബന്ധപ്പെട്ട ലൊക്കേഷനുകൾ എക്സ്പ്ലോർ ചെയ്യുവാനുമായി ശ്രീലങ്കയിൽ എത്തുന്നതും, തുടർന്ന് രാജ്യത്തുണ്ടാവുന്ന സാമ്പത്തിക പ്രതിസന്ധിയും ആഭ്യന്തര കലാപവുമാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് ട്രെയിലറിൽ നിന്നുള്ള സൂചന.

ന്യൂട്ടൺ സിനിമ നിർമ്മിച്ച ചിത്രം തമിഴ് സംവിധായകൻ  മണി രത്നത്തിന്റെ മദ്രാസ് ടാക്കീസിന്റെ ബാനറിലാണ് പുറത്തിറങ്ങുന്നത്. ഇംഗ്ലീഷ്,മലയാളം,തമിഴ്,ഹിന്ദി,സിംഹള എന്നീ ഭാഷകളിലാണ് സിനിമ ചിത്രീകരിച്ചിരിക്കുന്നത്.

രാജീവ് രവി ഛായാഗ്രഹണവും ശ്രീകർ പ്രസാദ് എഡിറ്റിങ്ങും നിർവഹിച്ചിരിക്കുന്ന ചിത്രത്തിൽ പ്രശസ്ത ശ്രീലങ്കൻ അഭിനേതാക്കളായ മഹേന്ദ്ര പെരേര,ശ്യാം ഫെർണാൻഡോ തുടങ്ങിയവരും അഭിനയിച്ചിട്ടുണ്ട്.

മേഘരാമസ്വാമി സംവിധാനം ചെയ്ത  ല ലാന്നാസ് സോങ്സ് (La lanna’s songs), വരുൺ ഗ്രൂവറിന്റെ ‘കിസ്സ്'(kiss), ഡോൺ പാലത്തറയുടെ ‘ഫാമിലി'(family) എന്നിവയാണ് ന്യൂട്ടൺ സിനിമയുടെ ബാനറിൽ പുറത്തിറങ്ങിയ മുൻചിത്രങ്ങൾ.കലാപരമായും ആഖ്യാനപരമായും മികച്ച സിനിമകൾ  നിർമ്മിക്കുന്നതിൽ എന്നും മുൻപന്തിയിലാണ്  ന്യൂട്ടൺ  സിനിമ.അതുകൊണ്ടു തന്നെ  അടുത്ത സിനിമ സംരംഭമായ ‘പാരഡൈസി’നു വേണ്ടി പ്രതീക്ഷയോടെയാണ് പ്രേക്ഷകരും നിരൂപകരും കാത്തിരിക്കുന്നത്.

കലാമൂല്യമുള്ള ശ്രീലങ്കൻ സിനിമകൾക്ക് വേണ്ടവിധത്തിലുള്ള അംഗീകാരവും പ്രശംസയും ലഭിക്കാത്തത് തന്നെയാണ് പ്രസന്ന വിതാനഗെയുമായി ഇത്തരമൊരു കൂട്ടുകെട്ടിന് തയ്യാറായതെന്ന് രാജീവ് രവി നേരത്തെ പറഞ്ഞിരുന്നു.

Latest Stories

'ഒരു മര്യാദയൊക്കെ വേണ്ടേ ലാലേട്ടാ, 'പ്രജ'യിൽ കോൺഗ്രസ് നേതാക്കൾക്കെതിരെ തഗ് ഡയലോഗുകൾ അടിച്ചപ്പോൾ ഇവിടെ ആരും മാപ്പ് ആവശ്യപ്പെട്ടിട്ടില്ല'; സ്വയം പണയം വെച്ച സേവകനായി മോഹൻലാൽ മാറിയതിൽ അതിശയമില്ലെന്ന് അബിൻ വർക്കി

ഹോണടിച്ചത് ഇഷ്ടപ്പെട്ടില്ല; കൊച്ചിയിലേക്ക് വന്ന പ്രിയങ്കയുടെ വാഹനവ്യൂഹത്തെ കാര്‍ വിലങ്ങനെ ഇട്ട് യുട്യൂബര്‍ തടഞ്ഞു; ലക്ഷങ്ങള്‍ ഫോളേവേഴ്സുള്ളയാളെന്ന് പൊലീസിനോട് ഭീഷണി

'മ്യാൻമർ ഭൂകമ്പത്തിന്റെ ആഘാതം 334 ആറ്റം ബോംബുകൾക്ക് തുല്യം'! ആശയവിനിമയം തകരാറിലായതിനാൽ പുറംലോകത്തിന് ദുരന്തത്തിന്റെ വ്യാപ്തി അറിയാനാകുന്നില്ല

ഇനി ഞാനായിട്ട് എന്തിനാ; മോഹന്‍ലാലിന്റെ ഖേദം പങ്കുവച്ച് പൃഥ്വിരാജ്

IPL 2025: ഒരു നായകന് വേണ്ടത് ആ കഴിവാണ്, അത് അവനുണ്ട്: രാഹുൽ ദ്രാവിഡ്

IPL 2025: അയാൾ ഇന്ന് നിലവിൽ ഒരു താരമല്ല, വെറും ബ്രാൻഡ് ആയിട്ട് വന്നിട്ട് എന്തൊക്കെയോ ചെയ്തിട്ട് പോകുന്നു; സൂപ്പർതാരത്തിനെതിരെ സഞ്ജയ് മഞ്ജരേക്കർ

'ടെസ്‌ല കത്തിക്കൂ, ജനാധിപത്യത്തെ സംരക്ഷിക്കൂ'; മസ്‌കിനെതിരെ അമേരിക്കയിലുടനീളം പ്രതിഷേധം

ഒന്നിനോടും വിദ്വേഷം പുലര്‍ത്തുന്നില്ല, വിവാദ രംഗങ്ങള്‍ നീക്കും, സിനിമ റീ എഡിറ്റ് ചെയ്യും; ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍

IPL 2025: നിനക്കൊക്കെ കളിക്കാൻ അറിയില്ലെങ്കിൽ ഇറങ്ങി പൊക്കോണം എന്റെ ടീമിൽ നിന്ന്; ബാറ്റർമാരോട് പൊട്ടിത്തെറിച്ച് നെഹ്റ

Empuraan: മോഹന്‍ലാലിനെതിരെ കടുത്ത സൈബര്‍ ആക്രമണം, ഉടന്‍ നടപടിയെന്ന് ഡിജിപി