പറയുവാന്‍ ഇതാദ്യമായ്...; സിദ് ശ്രീറാം ആലപിച്ച ഇഷ്‌കിലെ ഗാനം പുറത്തിറങ്ങി

പ്രശസ്ത തെന്നിന്ത്യന്‍ യുവഗായകന്‍ സിദ് ശ്രീറാം ആലപിച്ച “ഇഷ്‌ക്” എന്ന ചിത്രത്തിലെ ഗാനം പുറത്തിറങ്ങി. പറയുവാന്‍ ഇതാദ്യമായ്…എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലെറിക്കല്‍ വീഡിയോയാണ് പുറത്തിറങ്ങിയത്. നടന്‍ പൃഥ്വിരാജാണ് തന്റെ ഒഫീഷ്യല്‍ ഫെയ്‌സ്ബുക്ക് പേജിലൂടെ ഗാനം റിലീസ് ചെയ്തത്. ഇന്‍കേം ഇന്‍കേം… എന്ന ഹിറ്റ് ഗാനം പാടിയ സിദ് ശ്രീറാം ആദ്യമായി മലയാളത്തില്‍ പാടിയ ഗാനമാണിത്. നേഹ എസ് നായരിനൊപ്പമാണ് സിദ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ജോ പോളിന്റെ വരികള്‍ക്ക് ജേക്‌സ് ബിജോയ് ഈണം പകര്‍ന്നിരിക്കുന്നു.

ഷൈന്‍ നിഗമിനെ നായകനാക്കി അനുരാജ് മനോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഇഷ്‌ക്. രതീഷ് രവി തിരക്കഥയൊരുക്കുന്ന ചിത്രം “നോട്ട് എ ലവ് സ്റ്റോറി” എന്ന ടാഗ് ലൈനോടെയാണ് ഒരുങ്ങുന്നത്. കൊച്ചിക്കാരനായ സച്ചിദാനന്ദനും കോട്ടയംകാരിയായ വസുധയും തമ്മില്‍ ഫെയ്‌സ്ബുക്കിലൂടെ പരിചയപ്പെടുന്നതും തുടര്‍ന്ന് ഇരുവര്‍ക്കുമിടയിലുണ്ടാകുന്ന പ്രണയവും തുടര്‍ന്നുണ്ടാകുന്ന സംഭവവികാസങ്ങളുമാണ് കഥ. സച്ചിദാനന്ദനായി ഷെയിന്‍ നിഗമും വസുധയായി ആന്‍ ശീതളും അഭിനയിക്കുന്നു.

തന്റെ സ്വാഭാവികമായ അഭിനയത്തിലൂടെ, തുടര്‍ച്ചയായ ഹിറ്റുകളുമായി സിനിമാ കരിയര്‍ കെട്ടിപ്പടുത്ത ഷെയ്‌നിന്റെ പുതിയ ചിത്രത്തെ ഏറെ പ്രതീക്ഷയോടെയാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മുകേഷ് ആര്‍ മേത്ത, എ.വി അനൂപ്, സി.വി സാരതി എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്.  മെയ് 17 ന് ചിത്രം തിയേറ്ററുകളിലെത്തും.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു