'കടയ്ക്കല്‍ ചന്ദ്രന്' പിണറായി വിജയനുമായി സാമ്യം? സെന്‍സറിംഗിന് ശേഷം 'പാര്‍ട്ടി സെക്രട്ടറി' 'പാര്‍ട്ടി അദ്ധ്യക്ഷന്‍' ആയി

മമ്മൂട്ടി ചിത്രം വണ്ണിന് മികച്ച പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിക്കുന്നത്. കേരള മുഖ്യമന്ത്രി കടയ്ക്കല്‍ ചന്ദ്രന്‍ ആയാണ് മമ്മൂട്ടി ചിത്രത്തില്‍ വേഷമിട്ടത്. വണ്‍ റിലീസിന് മുമ്പ് തന്നെ സിനിമയ്ക്ക് മുഖ്യമന്ത്രി പിണറായി വിജയനുമായി സാമ്യമുണ്ടെന്ന പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടന്നിരുന്നു.

സിനിമയ്ക്ക് പിണറായി വിജയനുമായി യാതൊരു സാമ്യവുമില്ലെന്ന് വ്യക്തമാക്കി സംവിധായകന്‍ സന്തോഷ് വിശ്വനാഥന്‍ അടക്കം രംഗത്തെത്തിയിരുന്നു. എന്നാല്‍ സാമ്യതയുണ്ടെന്ന ആരോപണങ്ങളെ ശരി വെയ്ക്കുന്ന തരത്തിലാണ് ചിത്രത്തില്‍ സെന്‍സര്‍ ബോര്‍ഡ് ഇടപെടലുകള്‍. തിയേറ്ററിലെത്തിയ വണ്ണില്‍ സെന്‍സര്‍ ബോര്‍ഡ് മാറ്റങ്ങള്‍ നിര്‍ദേശിച്ചിരിക്കുകയാണ്.

ജോജു ജോര്‍ജ് അവതരിപ്പിച്ച “പാര്‍ട്ടി സെക്രട്ടറി” എന്ന കഥാപാത്രം സെന്‍സറിംഗിന് ശേഷം “പാര്‍ട്ടി അദ്ധ്യക്ഷന്‍” എന്ന പേരിലായി. മുഖ്യമന്ത്രിയുടെ സുഹൃത്ത് കൂടിയായ “പാര്‍ട്ടി സെക്രട്ടറി” സെന്‍സര്‍ കട്ടിന് ശേഷം “പാര്‍ട്ടി അദ്ധ്യക്ഷനായി” മാറുകയായിരുന്നു. കടയ്ക്കല്‍ ചന്ദ്രന് പിണറായി വിജയനുമായി സാമ്യം വരാതിരിക്കാനയാണ് സെന്‍സര്‍ ബോര്‍ഡ് തിരുത്ത് നിര്‍ദേശിച്ചത്.

നേരത്തെ സിനിമ സെന്‍സര്‍ ചെയ്യരുത്, പ്രദര്‍ശാനാനുമതി നല്‍കരുത് എന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല രംഗത്തെത്തിയതായി റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഈ വാര്‍ത്തകള്‍ വസ്തുതാവിരുദ്ധമാണെന്ന് ചെന്നിത്തലയോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം