പ്രശസ്ത ഛായാഗ്രാഹകന്‍ സാനു ജോണ്‍ വര്‍ഗീസ് സംവിധായകനാകുന്നു. ബിജു മേനോന്‍, പാര്‍വതി തിരുവോത്ത്, ഷറഫുദീന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന ചിത്രത്തില്‍ സൈജു കുറുപ്പ്, ആര്യ സലിം തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തും. ആഷിഖ് അബുവിന്റെ ഒപിഎം ഡ്രീം മില്ലും, സന്തോഷ് കുരുവിളയുടെ മൂണ്‍ ഷോട്ട് എന്റര്‍ടെയിന്‍മെന്റുമാണ് നിര്‍മ്മാണം.
“”കോവിഡ് മഹാമാരിയുടെ പശ്ചാത്തലത്തില്‍ നടക്കുന്ന കഥയാണ്. ലോക്ഡൗണിന് തൊട്ടു മുമ്പ് മുംബൈയില്‍ നിന്നും കേരളത്തിലേക്ക് പോകുന്ന ദമ്പതികളെ കുറിച്ചും തുടര്‍ന്ന് നടക്കുന്ന സംഭവങ്ങളെ കുറിച്ചുമാണ് ചിത്രം. പാര്‍വതിയും ഷറഫുദീനും ദമ്പതികളായാണ് അഭിനയിക്കുന്നത്. പാലാക്കാരനായാണ് ബിജു മേനോന്‍ വേഷമിടുന്നത്”” എന്നാണ് സാനു ജോണ്‍ വര്‍ഗീസ് ടൈംസ് ഓഫ് ഇന്ത്യയോട് വ്യക്തമാക്കിയിരിക്കുന്നത്.
സിനിമയുടെ ചിത്രീകരണം ഇന്ന് കോട്ടയത്ത് ഇന്‍ഫാന്റ് ജീസസ് ബഥനി കോണ്‍വെന്റ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ആരംഭിച്ചു. ജി. ശ്രീനിവാസ റെഡ്ഡി ആണ് ഛായാഗ്രഹണം. സംഗീതം നേഹ നായര്‍, യാക്‌സണ്‍ ഗാരി പെരേര. എഡിറ്റിംഗ് മഹേഷ് നാരായണനും നിര്‍വ്വഹിക്കുന്നു.
മേം മാധുരി ദീക്ഷിത് ബന്‍നാ ചാഹതീ ഹൂം എന്ന ബോളിവുഡ് ചിത്രത്തിലൂടെ സ്വതന്ത്ര ഛായാഗ്രാഹകനായ സാനു ജോണ്‍ വര്‍ഗീസ് വിശ്വരൂപം, തൂങ്കാവനം, ടേക്ക് ഓഫ്, ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ വെര്‍ഷന്‍ 5.25, മാലിക് എന്നിങ്ങനെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായിട്ടുണ്ട്.