അമ്മകുട്ട്യേ പോലെ മൂക്കുകുത്തി അമ്മിണികുട്ടി; വീഡിയോയുമായി പാര്‍വതി

മൂക്കു കുത്തുന്ന വീഡിയോ പങ്കുവെച്ച് നടി പാര്‍വതി. “”അമ്മകുട്ട്യേ പോലെ മൂക്കുകുത്തി അമ്മിണികുട്ടി”” എന്ന ക്യാപ്ഷനോടെ പങ്കുവെച്ച വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഇതോടെ വേദനിച്ചില്ലേയെന്ന കമന്റുകളുമായി ആരാധകരും രംഗത്തെത്തി.

ആദ്യമേ മൂക്കുത്തി ഉണ്ടെന്നാണ് ഞാന്‍ കരുതിയത് എന്ന കമന്റുമായി നടിയും സംവിധായികയുമായ ഗീതു മോഹന്‍ദാസും രംഗത്തെത്തി. “”അതൊക്കെ വിശ്വസനീയമായ മേക്കപ്പ് ടെക്‌നിക്കുകള്‍, എന്റെ സുഹൃത്ത് ആതിര പറഞ്ഞപോലെ മൂക്ക് മൂക്കുത്തിയോട് ചോദിച്ചു എവിടെയായിരുന്നു ഇത്രേം കാലം”” എന്ന രസകരമായ മറുപടിയും പാര്‍വതി കൊടുത്തു.

https://www.instagram.com/p/CDes004lMPp/

ഇനിയൊന്ന് മൂക്ക് ഓക്കെ ആയിട്ട് കുറച്ച് സില്‍വര്‍ കളക്ഷന്‍സ് തരാം, ഇത് വളരെ നന്നായിട്ടുണ്ട് എന്നാണ് നടിയും മോഡലുമായ ദിവ്യ ഗോപിനാഥിന്റെ കമന്റ്. കോവിഡ് കാലത്ത് മൂക്കു കുത്തിയപ്പോള്‍ എടുത്ത മുന്‍ കരുതലിനെ കുറിച്ചും പാര്‍വതി പങ്കുവെച്ചിട്ടുണ്ട്.

Read more

നൂറ് ശതമാനം സുരക്ഷിതത്വം ഉറപ്പാക്കിയിട്ടാണ് താന്‍ ഇത് ചെയ്തതെന്നും അതുകൊണ്ടു തന്നെ ഈ അവസരത്തില്‍ മൂക്കുകുത്താന്‍ മറ്റാരെയും താന്‍ പ്രോത്സാഹിപ്പിക്കില്ലെന്നും പാര്‍വതി വീഡിയോയ്ക്കൊപ്പം കുറിച്ചു.