രഹസ്യം എത്ര ആഴത്തില്‍ കുഴിച്ചിട്ടാലും അത് പുറത്തുവരും..; നിഗൂഢമായ കുറിപ്പുമായി പാര്‍വതിയും സുഷിനും! കാര്യമെന്ത്?

നടി പാര്‍വതിയും സംഗീത സംവിധായകന്‍ സുഷിന്‍ ശ്യാമും ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവച്ച കുറിപ്പ് ചര്‍ച്ചയാകുന്നു. ‘നിങ്ങള്‍ ഒരു രഹസ്യം എത്ര ആഴത്തില്‍ കുഴിച്ചിട്ടാലും അത് എപ്പോഴെങ്കിലും പുറത്തുവരും’ എന്ന പോസ്റ്റ് ആണ് ഇരുവരും പങ്കുവച്ചിരിക്കുന്നത്. ഒരു ഇമോജി മാത്രമാണ് ക്യാപ്ഷനായി ഇരുവരും നല്‍കിയിരിക്കുന്നത്.

സംഭവം എന്താണെന്ന് മെസേജ് അയച്ച് ചോദിച്ചവരോട് ഇന്ന് അറിയാം എന്ന് പാര്‍വതി മറുപടിയും നല്‍കിയിട്ടുണ്ട്. ഇതിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ പാര്‍വതി തന്റെ സ്റ്റോറിയില്‍ പങ്കുവച്ചിട്ടുമുണ്ട്. പാര്‍വതിയും സുഷിനും ഒന്നിക്കുന്ന പുതിയ ചിത്രത്തെ കുറിച്ചാണ് പോസ്റ്റിലൂടെ പറയുന്നത് എന്ന കമന്റുകളാണ് എത്തിക്കൊണ്ടിരിക്കുന്നത്.

മലയാളത്തില്‍ ‘പുഴു’ എന്ന ചിത്രത്തിലാണ് പാര്‍വതി ഒടുവില്‍ അഭിനയിച്ചത്. ഇതിന് ശേഷം അഞ്ജലി മേനോന്റെ ഇംഗ്ലീഷ് ചിത്രം ‘വണ്ടര്‍ വിമെനി’ല്‍ ആണ് നടി അഭിനയിച്ചത്. ‘കടക് സിംഗ്’ എന്ന ഹിന്ദി ചിത്രമാണ് പാര്‍വതിയുടെതായി ഒടുവില്‍ റിലീസ് ചെയ്തത്.

View this post on Instagram

A post shared by Sushin Shyam (@sushintdt)

‘തങ്കലാന്‍’ ആണ് ഇനി പാര്‍വതിയുടെതായി റിലീസിനൊരുങ്ങുന്ന ചിത്രം. പാ രഞ്ജിത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന വിക്രം ചിത്രത്തില്‍ ഒരു പ്രധാനപ്പെട്ട വേഷത്തിലാണ് പാര്‍വതി എത്തുന്നത്. ‘ഉള്ളൊഴുക്ക്’, ‘ഹെര്‍’ എന്ന മലയാള ചിത്രങ്ങളും പാര്‍വതിയുടെതായി ഒരുങ്ങുന്നുണ്ട്.

Read more