മോഹന്‍ലാലോ മമ്മൂട്ടിയോ ആയിരുന്നെങ്കില്‍ തീര്‍ന്നേനെ; കുട പിടിക്കുന്ന ആളിന്റെ കൈയില്‍ മാസ്‌ക് ഊരി കൊടുക്കുന്ന പാര്‍വതി: വിമര്‍ശനം

നടി പാര്‍വതി തിരുവോത്തിന്റെ ഒരു ലൊക്കേഷന്‍ ചിത്രം ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ക്കിരയാവുകയാണ്. തന്റെ മാസ്‌ക് ഊരി തനിക്ക് കുട പിടിക്കുന്ന ആളുടെ കൈയില്‍ കൊടുക്കുന്ന നടിയുടെ ചിത്രമാണ് വിമര്‍ശനങ്ങള്‍ക്ക് കാരണം. നിരവധി വിമര്‍ശന കമന്റുകളാണ് ചിത്രത്തിനെതിരെ ഉയരുന്നത്. അതിനിടയില്‍ ഹരി പാങ്ങോട് എന്നയാള്‍ നടിയുടെ ഈ പ്രവൃത്തിക്കെതിരെ ഒരു കുറിപ്പ് പങ്കുവെച്ചു.

ഒരു കുട സ്വന്തമായി പിടിക്കാന്‍ കഴിയാത്തത് പോട്ടെ, ധരിച്ചിരിക്കുന്ന മാസ്‌ക് ഊരി അയാളുടെ കൈയില്‍ കൊടുക്കുകയാണ്. സവര്‍ണ ബ്രഹ്‌മണിക്കല്‍ ഹെജിമണിക്കാരുടെ കുറേ പ്രബന്ധങ്ങള്‍ എഴുതാനുള്ള അവസരമാണ് ഈ ചിത്രത്തില്‍ പാര്‍വതി ആയത് കൊണ്ട് മാത്രം നഷ്ടപ്പെട്ടു പോയത് എന്നാണ് ഹരി കുറിക്കുന്നത്.

കുറിപ്പിന്റെ പൂര്‍ണരൂപം

മോഹന്‍ലാല്‍ കോവിഡ് കാലത്ത് വീട്ടുജോലിക്കാരെ സാധനങ്ങള്‍ വാങ്ങാന്‍ പുറത്തേക്ക് പറഞ്ഞയച്ചു എന്നതിന്റെ പേരില്‍ ഒരുപാട് പഴി കേള്‍ക്കുകയും ട്രോള്‍ മഴ നനഞ്ഞതുമാണ്. ഈ ചിത്രത്തില്‍ പാര്‍വതിക്ക് പകരം മോഹന്‍ലാലോ മമ്മൂട്ടിയോ( മമ്മൂട്ടി ആണെങ്കിലും രക്ഷപെട്ടു പോകും.മോഹന്‍ലാല്‍ ആണ് എല്ലാവരുടെയും സ്ഥിരം ഇര) ആയിരുന്നെങ്കില്‍ എന്താകുമായിരുന്നു ഇവിടുത്തെ പുകില്‍. ഒരു കുട സ്വന്തമായി പിടിക്കാന്‍ കഴിയാത്തത് പോട്ടെ, ധരിച്ചിരിക്കുന്ന മാസ്‌ക് ഊരി അയാളുടെ കയ്യില്‍ കൊടുക്കുകയാണ്. ഏത് ,കോവിഡ് പ്രതിരോധിക്കാന്‍ വേണ്ടി ധരിക്കുന്ന മാസ്‌ക് തന്നെ. സവര്‍ണ ബ്രഹ്‌മണിക്കല്‍ ഹെജിമണിക്കാരുടെ കുറെ പ്രബന്ധങ്ങള്‍ എഴുതാനുള്ള അവസരമാണ് ഈ ചിത്രത്തില്‍ പാര്‍വതി ആയത് കൊണ്ട് മാത്രം നഷ്ടപ്പെട്ടു പോയത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ