ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പര്‍ ഹീറോ ആകാന്‍ പാര്‍വതി തിരുവോത്ത്? പ്രതികരിച്ച് താരം

പാര്‍വതി തിരുവോത്ത് സൂപ്പര്‍ ഹീറോയാകുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍. പാര്‍വതി ഇന്ത്യയിലെ ആദ്യ വനിതാ സൂപ്പര്‍ ഹീറോ ആകാന്‍ ഒരുങ്ങുന്നു എന്നായിരുന്നു വാര്‍ത്തകള്‍ പ്രചരിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ ആകും ചിത്രത്തിന്റെ നിര്‍മ്മാണം എന്നായിരുന്നു റിപ്പോര്‍ട്ട്. ഇപ്പോഴിതാ, ഈ വാര്‍ത്തകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് പാര്‍വതി.

ഇത് അഭ്യൂഹമാണ് എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് പാര്‍വതി. ഇതുവരെ ഒരു സൂപ്പര്‍ ഹീറോ സിനിമയും തീരുമാനിച്ചിട്ടില്ലെന്ന് പാര്‍വതി ഇന്‍സ്റ്റാഗ്രാമിലൂടെ വ്യക്തമാക്കി. അതേസമയം, പാര്‍വതി നായികയായി വേഷമിടുന്ന ‘തങ്കലാന്‍’ ആണ് ഇനി റിലീസിന് ഒരുങ്ങുന്നത്.

വിക്രം നായകനാകുന്ന തങ്കലാനില്‍ വമ്പന്‍ മേക്കോവറിലാണ് പാര്‍വതി എത്തുക. പാര്‍വതി തിരുവോത്തിനൊപ്പം മാളവിക മോഹനനും ചിത്രത്തില്‍ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ജനുവരി 26ന് ആണ് തങ്കലാന്‍ റിലീസ് ചെയ്യുക.

പത്തൊമ്പതാം നൂറ്റാണ്ടില്‍ ബ്രിട്ടീഷ് കാലഘട്ടത്തില്‍ കോളാര്‍ ഗോള്‍ഡ് ഫീല്‍ഡ്‌സില്‍ നടന്ന ഒരു സംഭവത്തെ ആസ്പദമാക്കിയാണ് ‘തങ്കലാന്‍’ എന്ന ചിത്രം ഒരുങ്ങുന്നത്. സ്റ്റുഡിയോ ഗ്രീനിന്റെയും നീലം പ്രൊഡക്ഷന്‍സിന്റെയും ബാനറിലാണ് വിക്രം നായകനാകുന്ന തങ്കലാന്റെ നിര്‍മാണം.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ