'കെജിഎഫ് 2'വിന്റെ ലൈഫ് ടൈം കളക്ഷന്‍ ഇനി പഴങ്കഥ; ജര്‍മ്മനിയില്‍ വെച്ച് തോല്‍പ്പിച്ച് പത്താന്‍

ജര്‍മ്മനിയിലെ പ്രീ ബുക്കിങ്ങിലൂടെ ‘കെജിഎഫ് 2’ വിന്റെ കളക്ഷന്‍ തുകയെ മറികടന്നിരിക്കുകയാണ് ഷാരുഖ് ഖാന്റെ ‘പത്താന്‍’. റിലീസിന് മുമ്പേ തന്നെ ഈ സിനിമ ജര്‍മ്മനിയില്‍ നിന്ന് 1,50,000 യൂറോ കളക്ഷന്‍ നേടിയതായി റിപ്പോര്‍ട്ടുണ്ട്. ഇതോടെ യാഷിന്റെ ‘കെജിഎഫ് 2’വിന്റെ ലൈഫ് ടൈം കളക്ഷനെ ചിത്രം മറികടന്നിരിക്കുകയാണ്.

റിപ്പോര്‍ട്ടുകള്‍ പ്രകാരം ‘കെജിഎഫ് 2’ ജര്‍മ്മനിയില്‍ നിന്ന് 1,44,000 യൂറോ കളക്ഷനായി നേടിയിരുന്നു. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് ഖാന്‍ നായകനാവുന്ന പത്താന്‍ ജനുവരി 25-ന് തിയറ്ററുകളില്‍ എത്തും. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.

ആസ്‌ട്രേലിയയില്‍ 3000ലധികം ടിക്കറ്റുകളാണ് വിറ്റത്. നിലവില്‍, സഞ്ജയ് ലീല ബന്‍സാലിയുടെ പദ്മാവതാണ് ഓസ്ട്രേലിയയിലെ ഏറ്റവും ഉയര്‍ന്ന ഓപ്പണിംഗ് ഡേ റെക്കോര്‍ഡ് നേടിയ ചിത്രം . ജനുവരി 25നാണ് ചിത്രവും റിലീസിനെത്തിയത്. ജര്‍മനിയില്‍ 5 ദിവസം കൊണ്ട് 8500 ടിക്കറ്റുകളാണ് വിറ്റത്. നോര്‍ത്ത് അമേരിക്ക, യു.കെ എന്നിവിടങ്ങളില്‍ നിന്നും മികച്ച കളക്ഷന്‍ നേടിയിരിക്കുന്നത്.

പത്താന്‍ ഇന്ത്യയില്‍ സൂപ്പര്‍ ഹിറ്റായിരിക്കുമെന്നാണ് ട്രെയിഡ് അനലിസ്റ്റുകളുടെ നിഗമനം. പുറത്തു വന്ന ചിത്രത്തിന്റെ ട്രെയിലറിനും ഗാനങ്ങള്‍ക്കും മികച്ച പ്രേക്ഷക സ്വീകാര്യത ലഭിച്ചത്. പാട്ടിനെ ചുറ്റിപ്പറ്റി വിവാദങ്ങള്‍ ഉയര്‍ന്നെങ്കിലും ട്രെന്‍ഡിങ്ങില്‍ ഒന്നാം സ്ഥാനത്തായിരുന്നു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം