ബോളിവുഡിന് കൈത്താങ്ങായ ചിത്രമാണ് ഷാരൂഖ് ഖാന്‍ നായകനായ പത്താന്‍. ജനവരി 25 ന് തിയേറ്ററുകളിലെത്തിയ ഈ ചിത്രം ഇതിനോടകം തന്നെ നിരവധി റെക്കോര്‍ഡുകള്‍ പത്താന്‍ കൊയ്തു. റിലീസിങ് ദിവസം 100 കോടി ക്ലബ്ബില്‍ ഇടംപിടിച്ച പത്താന്‍ 47 ദിവസം കൊണ്ട് ആഗോളതലത്തില്‍ 1042 കോടി രൂപയാണ് നേടിയത്. 539 കോടിയാണ്
ഇപ്പോഴിതാ റിലീസ് ചെയ്ത് 50ാം ദിനത്തോട് അടുക്കുമ്പോള്‍ പത്താന്റെ കളക്ഷന്‍ കുറഞ്ഞിരിക്കുകയാണ്. 48ാം ദിവസം( മാര്‍ച്ച് 13) 25 ലക്ഷം രൂപ മാത്രമാണ് ഈ സിനിമ സ്വന്തമാക്കിയിരിക്കുന്നത്. ഇത് ചിത്രം നേടുന്ന ഏറ്റവും കുറഞ്ഞ കളക്ഷനാണ്.
എന്നാല്‍ ഇതിനോടകം ബാഹുബലി, കെ.ജിഎഫ് എന്നീ ചിത്രങ്ങളുടെ ഹിന്ദി കളക്ഷന്‍ റെക്കോര്‍ഡുകള്‍ പത്താന്‍ തിരുത്തിക്കുറിച്ചുകഴിഞ്ഞു്.
2018 ല്‍ പുറത്ത് ഇറങ്ങിയ സീറോക്ക് ശേഷം ഇറങ്ങിയ ഷാരൂഖ് ഖാന്‍ ചിത്രമാണ് പത്താന്‍. സിദ്ധാര്‍ഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രം യഷ് രാജ് ഫിലിംസാണ് നിര്‍മിച്ചത്. ജവാനാണ് ഇനി പുറത്ത് ഇറങ്ങാനുള്ള ഷാറൂഖ് ഖാന്‍ ചിത്രം. നയന്‍താര നായികയായി എത്തുന്ന ചിത്രം ജൂണ്‍ ആദ്യവാരം തിയേറ്ററില്‍ എത്തുമെന്നാണ് റിപ്പോര്‍ട്ട് .