'പഠാന്‍' ഒടിടിയിലേക്ക് ; പ്രേക്ഷകര്‍ക്കായി ചിത്രത്തില്‍ ഒരു സര്‍പ്രൈസ്

സര്‍വ്വ റെക്കോര്‍ഡുകളും ഭേദിച്ച് മുന്നേറിയ ബോളിവുഡ് ചിത്രം പഠാന്‍ ഇനി ഒടിടിയിലേക്ക്. ചിത്രം ഒടിടി റിലീസിനെത്തുമ്പോള്‍ പ്രേക്ഷകര്‍ക്ക്ായി ഒരു സര്‍പ്രൈസും ഉണ്ടായിരിക്കാന്‍ സാധ്യതയുണ്ടെന്ന് അറിയിച്ചിരിക്കുകയാണ് സംവിധായകന്‍ സിദ്ധാര്‍ഥ് ആനന്ദ്.

പഠാന്‍’ എന്ന കഥാപാത്രത്തിന്റെ യാഥാര്‍ത്ഥ പേര് എന്ത് എന്ന് സൂചന നല്‍കുന്ന രംഗം ചിത്രത്തില്‍ ഇല്ലെങ്കിലും ഒടിടി റിലീസ് ചെയ്യുമ്പോള്‍ പ്രതീക്ഷിക്കാമെന്നാണ് അദ്ദേഹം പറയുന്നത്. തനിക്കും ആദിത്യ ചോപ്രയ്ക്കും പഠാന്റെ രചിതാക്കളായ ശ്രീധര്‍ രാഘവനും അബ്ബാസ് ടൈരേവാലയ്ക്കും കഥാപാത്രത്തെ ഉണ്ടാകുന്നതില്‍ ഒരേ വിശ്വസമാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു. ഗലാറ്റ പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് സിദ്ധാര്‍ഥ് ആനന്ദ് ഇക്കാര്യം പറഞ്ഞത്.

‘പഠാന്‍ സിനിമയില്‍ ദീപിക പദുകോണിന്റെ കഥാപാത്രം ഷാരൂഖിന്റെ കഥാപാത്രമായ പഠാന്‍ മുസ്ലീമാണോ എന്ന് ചോദിക്കുന്നുണ്ട്. എന്നാല്‍ അഫ്ഗാന്‍ ഗ്രാമത്തിലെ കുട്ടികളെ രക്ഷിക്കാന്‍ സഹായിച്ചതിനെ തുടര്‍ന്നാണ് തനിക്ക് പഠാന്‍ എന്ന പേര് ലഭിച്ചതെന്നാണ് ഷാരൂഖിന്റെ കഥാപാത്രം പറയുന്നത്. ഈ രംഗങ്ങള്‍ ചിത്രത്തിലുണ്ട്’.

പഠാന് പേരില്ല. പഠാനെ അമ്മ തീയറ്ററില്‍ ഉപേക്ഷിച്ചതാണ് എന്നാണ് സിനിമയില്‍ പറയുന്നത്. ആ സമയത്ത് അവനെ നവരംഗ് എന്ന് വിളിക്കുന്ന സീന്‍ ഉണ്ടായിരുന്നു. എന്നാല്‍ അത് പിന്നീട് ഒഴിവാക്കി. ചിലപ്പോള്‍ അത് ഒടിടി റിലീസ് സമയത്ത് ഉള്‍പ്പെടുത്തിയേക്കാം’, സിദ്ധാര്‍ഥ് ആനന്ദ് പറഞ്ഞു.

സിദ്ധാര്‍ഥ് ആനന്ദ് രചനയും സംവിധാനവും നിര്‍വഹിച്ച ചിത്രം സ്‌പൈ ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ്. ഷാരൂഖ് ഖാന്‍ നായകനാവുന്ന ചിത്രത്തില്‍ ദീപിക പദുകോണ്‍ ആണ് നായികയായി എത്തിയത്. ചിത്രത്തില്‍ ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തില്‍ ഉണ്ട്.

Latest Stories

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്