പഠാന്‍ ഒ.ടി.ടിയിലേക്ക്, റിലീസ് തീയതി പ്രഖ്യാപിച്ചു ?

ഇന്ത്യന്‍ സിനിമയില്‍ ധാരാളം ബോക്‌സോഫീസുകള്‍ റെക്കോര്‍ഡുകള്‍ തകര്‍ത്ത സിനിമയാണ് പഠാന്‍. നാല് വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം ഷാരൂഖ് എത്തിയ ചിത്രം ബോളിവുഡിന് കൈത്താങ്ങായി തീര്‍ന്നു. ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ 500 കോടിയും ആഗോള ബോക്‌സ് ഓഫീസില്‍ 1000 കോടിയും ഇതിനകം പിന്നിട്ട ചിത്രം തിയറ്ററുകളില്‍ 50 ദിവസവും പൂര്‍ത്തിയാക്കി. ഇപ്പോഴിതാ ചിത്രത്തിന്റെ ഒടിടി റിലീസ് തീയതി പ്രഖ്യാപിച്ചിരിക്കുകയാണ്.

56 ദിവസങ്ങള്‍ക്കിപ്പുറമാണ് പഠാന്റെ ഒടിടി പ്രീമിയര്‍ ചാര്‍ട്ട് ചെയ്തിരിക്കുന്നതെന്നും അതനുസരിച്ച് മാര്‍ച്ച് 22 ന് ചിത്രം സ്ട്രീമിംഗ് ആരംഭിക്കുമെന്നും മറ്റൊരു ന്യൂസ് പോര്‍ട്ടലിനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

പ്രമുഖ ട്രാക്കര്‍മാരായ ലെറ്റ്‌സ് സിനിമയുടെ റിപ്പോര്‍ട്ട് പ്രകാരം ചിത്രം മാര്‍ച്ച് 22 ന് സ്ട്രീമിംഗ് ആരംഭിക്കും. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാവും പഠാന്റെ ഒടിടി റിലീസ്. ബോക്‌സ് ഓഫീസ് റെക്കോര്‍ഡുകളില്‍ പലതും തകര്‍ത്തതുപോലെ ഒടിടിയിലും ചിത്രം റെക്കോര്‍ഡ് സൃഷ്ടിക്കുമെന്ന് ഉറപ്പാണ്.

തിയറ്ററുകളില്‍ ചിത്രം 50 ദിനങ്ങള്‍ പൂര്‍ത്തിയാക്കിയത് ഇന്നലെ ആയിരുന്നു. ലോകമാകെ 20 രാജ്യങ്ങളില്‍ പഠാന്‍ ഇപ്പോഴും പ്രദര്‍ശനം തുടരുന്നുണ്ട്. ഇന്ത്യയില്‍ 800 സ്‌ക്രീനുകളിലും വിദേശ മാര്‍ക്കറ്റുകളില്‍ 135 സ്‌ക്രീനുകളിലും.

Latest Stories

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്

ആദ്യ റൗണ്ടില്‍ പ്രിയങ്ക അരലക്ഷം വോട്ടിന് മുന്നില്‍; ചേലക്കരയില്‍ യുആര്‍ പ്രദീപ്; പാലക്കാട് ബിജെപി

മ​ഹാ​രാ​ഷ്‌​ട്രയിലും ജാർഖണ്ഡിലും ആദ്യഫലസൂചനകളിൽ എൻഡിഎ മുന്നിൽ

ഉള്ളത് പറയാമല്ലോ ഇന്ത്യയുടെ ആ മോഹമൊന്നും നടക്കില്ല, വെറുതെ ആവശ്യമില്ലാത്ത സ്വപ്‌നങ്ങൾ കാണരുത്: ചേതേശ്വർ പൂജാര

ഉപതെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ ആരംഭിച്ചു; വയനാട്ടില്‍ പ്രിയങ്കയും ചേലക്കരയില്‍ യുആര്‍ പ്രദീപും; പാലക്കാട് സി കൃഷ്ണകുമാറും മുന്നില്‍

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ