പത്താനെ പുകഴ്ത്തി എഴുതാന്‍ ലക്ഷങ്ങള്‍ കൊടുത്തു, ഇനി പടം പൊട്ടുമെന്ന് പേടിക്കണ്ട; ഷാരൂഖിനും അണിയറപ്രവര്‍ത്തകര്‍ക്കും എതിരെ വിമര്‍ശനം

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ തിരിച്ചെത്തുന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 2018ല്‍ പുറത്തിറങ്ങിയ ‘സീറോ’ എന്ന സിനിമയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ അഭിനയിക്കുന്ന ചിത്രമാണ് പത്താന്‍.

ജനുവരി 25ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക. ഇപ്പോഴിതാ ചിത്രത്തിനെതിരെ ആരോപണങ്ങളുമായി രംഗത്ത് വന്നിരിക്കുകയാണ് വിവാദനായകന്‍ കെആര്‍കെ. പത്താനെ പുകഴ്ത്തി എഴുതാന് ലക്ഷങ്ങളാണ് അണിയറപ്രവര്‍ത്തകര്‍ ചിലവാക്കിയതെന്നാണ് കെആര്‍കെ യുടെ ആരോപണം.

പത്താന് വേണ്ടി ഓണ്‍-ഫീല്‍ഡ് പ്രൊമോഷനുകളൊന്നും ചെയ്യാന്‍ ഷാരൂഖ് ഖാന്‍ തയ്യാറായിരുന്നില്ല. അഭിമുഖങ്ങളോ മറ്റു പ്രചാരണ പരിപാടികളോ ഒന്നും അണിയറപ്രവര്‍ത്തകര്‍ നടത്തിയിരുന്നില്ല. എന്നാല്‍ ലക്ഷങ്ങള്‍ സിനിമാ റിവ്യു എഴുതുന്നവര്‍ക്കും ഇന്‍ഫ്‌ളുവന്‍സേഴ്‌സിനും നല്‍കിയെന്നാണ് ആരോപണം.

കെആര്‍കെ ട്വീറ്റ് ചെയ്തു, ‘#OneImpression എന്ന കമ്പനി എന്നെ ബന്ധപ്പെടുകയും #പത്താന്റെ പ്രൊമോഷന്‍ ചെയ്യാന്‍ എന്നോട് ആവശ്യപ്പെടുകയും ചെയ്തു. എല്ലാ വിമര്‍ശകരോടും സ്വാധീനം ചെലുത്തുന്നവര്‍ക്കും പണം നല്‍കാന്‍ നിര്‍മ്മാതാക്കള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്ന് അവര്‍ പറഞ്ഞു. എനിക്ക് 1 കോടി തരാന്‍ ഞാന്‍ അവരോട് ആവശ്യപ്പെട്ടു. ഇത് കേട്ട് അവര്‍ ഞെട്ടി. അവര്‍ പറഞ്ഞു, അവര്‍ ഓരോരുത്തര്‍ക്കും പരമാവധി 1-2 ലക്ഷം രൂപയാണ് നല്‍കുന്നതെന്ന്.

ബോക്സ് ഓഫീസിലെ അഡ്വാന്‍സ് ബുക്കിംഗ് ട്രെന്‍ഡുകള്‍ പ്രകാരം പത്താന് പണം മുടക്കിയുള്ള റിവ്യു ചെയ്യേണ്ട കാര്യമേയില്ല. അതിനാല്‍ തന്നെ ഈ വിവരങ്ങള്‍ വിശ്വസിക്കാന്‍ പ്രയാസമാണ്. ചിത്രം ഇതിനോടകം തന്നെ 15 കോടി കളക്ഷന്‍ നേടിക്കഴിഞ്ഞു.

Latest Stories

തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തെലങ്കാന സര്‍ക്കാര്‍; 39 ട്രാന്‍സ്‌ജെന്‍ഡര്‍ വ്യക്തികള്‍ക്ക് ട്രാഫിക് പൊലീസില്‍ നിയമനം

ദേശീയ അവാര്‍ഡ് ഇനി രാം ചരണിന്, എന്നെ വിശ്വസിക്കൂ.. ഗെയിം ചേഞ്ചര്‍ അത്രക്കും നല്ല പടം: സുകുമാര്‍

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍