പത്താന്‍ കാണാന്‍ പണമില്ല, ഇനി ജീവിച്ചിരിക്കാന്‍ താത്പര്യമില്ല; ജീവനൊടുക്കാന്‍ ശ്രമിച്ച് ഷാരൂഖ് ആരാധകന്‍, വീഡിയോ

വര്‍ഷങ്ങള്‍ നീണ്ട ഇടവേളയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ തിരിച്ചെത്തുന്ന ചിത്രത്തിന്റെ റിലീസിനായി കാത്തിരിക്കുകയാണ് ആരാധകര്‍. 2018ല്‍ പുറത്തിറങ്ങിയ ‘സീറോ’ എന്ന സിനിമയ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ അഭിനയിക്കുന്ന ചിത്രമാണ് പത്താന്‍. ലുക്കിലും മട്ടിലും ഏറെ മാറ്റത്തോടെയാണ് ഷാരൂഖ് പത്താനില്‍ എത്തുന്നത്. നടന്റെ ഗെറ്റപ്പ് സിനിമാ ലോകത്ത് വലിയ ചര്‍ച്ചയായിരുന്നു. ജനുവരി 25ന് ആണ് ചിത്രം തിയേറ്ററുകളിലെത്തുക.

ഇപ്പോഴിതാ, ഒരു ഷാരൂഖ് ആരാധകന്‍ സോഷ്യല്‍മീഡിയയില്‍ പങ്കുവെച്ച വീഡിയോയാണ് വൈറലാകുന്നത്. ക്ലിപ്പില്‍, പത്താന് ടിക്കറ്റ് വാങ്ങാന്‍ തന്റെ പക്കല്‍ പണമില്ലെന്ന് ആരാധകന്‍ വെളിപ്പെടുത്തുന്നു. ചിത്രം കാണാന്‍ സാധിക്കാത്ത സാഹചര്യം തനിക്കുണ്ടായാല്‍ കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യുമെന്നും ഇയാള്‍ പറയുന്നുണ്ട്.

നിരവധി പേരാണ് ആരാധകന്റെ ഈ എടുത്തുചാട്ടത്തിനെതിരെ രംഗത്ത് വന്നിരിക്കുന്നത്.ഒരാള്‍ പറഞ്ഞത് ഇങ്ങനെ ”നിങ്ങളുടെ ജീവിതം ഇങ്ങനെ നശിപ്പിച്ചാല്‍ രാജ്യത്തിനും സ്വന്തം കുടുംബത്തിനും നിങ്ങളെക്കൊണ്ട് എന്ത് പ്രയോജനം? ഒരു സിനിമ നിങ്ങളുടെ ജീവിതത്തില്‍ എന്ത് മാറ്റമാണ് ഉണ്ടാക്കുന്നത്? വിനോദത്തിനായി മാത്രം സിനിമകള്‍ കാണുക.”

ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്നതാണ് ചിത്രം. ദീപിക പദുക്കോണ്‍, ജോണ്‍ എബ്രഹാം എന്നിവര്‍ ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തും. ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങിയവരും ചിത്രത്തിന്റെ ഭാഗമാണ്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു