പഠാന്‍ ആയിരം കോടിയില്‍ നില്‍ക്കില്ല, സാദ്ധ്യത തെളിയുന്നു

ബോളിവുഡിന് ബോക്‌സ് ഓഫീസിലെ രാജകീയ മടങ്ങിവരവ് സമ്മാനിച്ച ചിത്രമായിരുന്നു കിംഗ് ഖാന്റെ ‘പഠാന്‍’. ചിത്രം ചരിത്ര വിജയം സ്വാന്തമാക്കിയതിന് ശേഷവും ജൈത്രയാത്ര തുടരുകയാണ്. 1000 കോടി കടന്ന വിജയം ഇപ്പോള്‍ മറ്റ് രാജ്യങ്ങളിലും വ്യാപിക്കുന്നു എന്ന വാര്‍ത്തകളാണ് എത്തുന്നത്. വിദേശ മാര്‍ക്കറ്റുകളിലേക്ക് കൂടി ചിത്രം തിയേറ്റര്‍ റിലീസിന് ഒരുങ്ങുകയാണ്. ചൈന, ജപ്പാന്‍ എന്നിവിടങ്ങളിലും ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളിലുമാണ് ചിത്രം റിലീസിന് ഒരുങ്ങുന്നത്.

ഇതോടെ 1000 കോടി ക്ലബ് എന്നത് വീണ്ടും ഉയരാനുള്ള സാധ്യതകള്‍ തെളിയുകയാണ്. യാഷ് രാജ് ഫിലിംസ് സിഇഒയും പഠാന്‍ സഹനിര്‍മ്മാതാവുമായ അക്ഷയ് വിധാനി വെറൈറ്റി ഇക്കാര്യം ഒരു അഭിമുഖത്തിനിടയില്‍ വ്യക്തമാക്കുകയായിരുന്നു. എന്നാല്‍ ഇവിടങ്ങളിലെ റിലീസ് തീയതി എന്നാണെന്ന് അറിയിപ്പ് എത്തിയിട്ടില്ല.

യാഷ് രാജ് ഫിലിംസ് പുറത്തിറക്കിയ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് 657.25 കോടി ഗ്രോസ് കളക്ഷനാണ് ചിത്രം നേടിയത്. ആഗോള ഗ്രോസ് 1049.60 കോടി രൂപയും. മാര്‍ച്ച് 22 നാണ് പഠാന്‍ ഒടിടി റിലീസ് ചെയ്തത്. ആമസോണ്‍ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം സ്ട്രീം ചെയ്തത്.

സലാം നമസ്‌തേ, അഞ്ജാന അഞ്ജാനി, ബാംഗ് ബാംഗ്, വാര്‍ ഒക്കെ ഒരുക്കിയ സിദ്ധാര്‍ഥ് ആനന്ദ് ആയിരുന്നു പഠാന്റെ സംവിധായകന്‍ ദീപിക പദുകോണ്‍ ആണ് നായികായായി എത്തിയത്. ജോണ്‍ എബ്രഹാം മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.

Latest Stories

"അടുത്ത ഇന്ത്യൻ ക്യാപ്റ്റൻ സഞ്ജു സാംസൺ"; എബി ഡിവില്ലിയേഴ്സിന്റെ വാക്കുകൾ വൈറൽ

റൊണാൾഡോ ആരെയൊക്കെ തോല്പിച്ചാലും എന്റെ മുൻപിൽ അവന്റെ മുട്ടിടിക്കും; വമ്പൻ വെളിപ്പെടുത്തലുമായി പ്രമുഖ താരം

നയിക്കാന്‍ നായകന്‍ ആര്; സംസ്ഥാനത്തെ രണ്ട് നിയമസഭാ മണ്ഡലത്തിലെും വയനാട് ലോകസഭ മണ്ഡലത്തിലെയും ഉപതെരഞ്ഞെടുപ്പ് ഫലം ഉടന്‍; വോട്ടെണ്ണല്‍ എട്ടിന് ആരംഭിക്കും

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം