കിംഗ് ഖാനെ ഇരുകൈകളും നീട്ടി സ്വീകരിച്ച് കേരളം, ആദ്യ ആഴ്ച്ചയില്‍ പഠാന്‍ കൊയ്തത് പത്ത് കോടി

നാല് വര്‍ഷത്തെ ഇടവേളക്ക് ശേഷം പുതിയ ചിത്രവുമായെത്തിയ കിംഗ് ഖാന് രാജകീയ വരവേല്‍പ്പ് നല്‍കിയിരിക്കുകയാണ് കേരളം. ആദ്യ ദിനം തന്നെ ചിത്രത്തിന് മികച്ച അഭിപ്രായം ലഭിച്ചതോടെ നൂറ് കണക്കിന് ഷോകള്‍ ഹൗസ് ഫുള്ളായി.

കേരളത്തില്‍ നിന്ന് ചിത്രം പത്ത് കോടിക്ക് മുകളില്‍ നേടിയെന്നാണ് പ്രമുഖ ട്രേഡ് അനലിസ്റ്റായ ശ്രീധര്‍ പിള്ള പങ്കുവെച്ചിരിക്കുന്നത്്. 105 സ്‌ക്രീനുകളില്‍ നിന്നാണ് ഇത്രയും തുക ചിത്രം നേടിയത്. ജവഹര്‍ ഫിലിംസാണ് ചിത്രം കേരളത്തില്‍ റിലീസിനെത്തിച്ചത്.

ഏറ്റവും വേഗത്തില്‍ 300 കോടി കളക്ഷന്‍ നേടിയ ഇന്ത്യന്‍ ചിത്രമെന്ന നേട്ടം ഇനി പഠാനാണ്. ചിത്രം ഇതുവരെ ആഗോളതലത്തില്‍ 600 കോടി കളക്ഷന്‍ പിന്നിട്ടിട്ടുണ്ട്.
കെജിഎഫ് ചാപ്റ്റര്‍ 2, ബാഹുബലി 2, ദംഗല്‍ എന്നീ ചിത്രങ്ങളുടെ കളക്ഷന്‍ ആണ് ചിത്രം ഒരാഴ്ചയില്‍ മറികടന്നത്. ദംഗല്‍ 13 ദിവസം കൊണ്ടും ബാഹുബലി 2 ഹിന്ദി വേര്‍ഷന്‍ പത്ത് ദിവസം കൊണ്ടും കെജിഎഫ് 2 ഹിന്ദി വേര്‍ഷന്‍ 11 ദിവസം കൊണ്ടുമാണ് 300 കോടി ക്ലബ്ബില്‍ എത്തിയത്.

2018ല്‍ പുറത്തിറങ്ങിയ ‘സീറോ’യ്ക്ക് ശേഷം ഷാരൂഖ് ഖാന്‍ നായകനായെത്തുന്ന ചിത്രമാണിത്. കരിയറിലെ തുടര്‍ച്ചയായ പരാജയങ്ങള്‍ കൊണ്ട് ഇടവേളയെടുത്ത് പോകുന്നതായി ഷാരൂഖ് അറിയിക്കുന്നത് നാല് വര്‍ഷങ്ങള്‍ക്ക് മുന്‍പാണ്.

Latest Stories

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളുടെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം

പാലക്കാട്ടെ ബിജെപി കോട്ടയില്‍ രാഹുല്‍ തേരോട്ടം; നഗരസഭയില്‍ 1228 വോട്ടുകള്‍ക്ക് മുന്നില്‍; വയനാട്ടില്‍ പ്രിയങ്ക 68176 വോട്ടുകള്‍ക്ക് മുന്നില്‍

മഹാരാഷ്ട്രയിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

ജാർഖണ്ഡിൽ ലീഡ് നേടി ഇന്ത്യ സഖ്യം; ഇഞ്ചോടിഞ്ച് പോരാട്ടം

എന്റെ മകനും ഞാനും ഒരുമിച്ച് ഒരു ദിവസം കളിക്കളത്തിൽ ഇറങ്ങും": ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ വാക്കുകൾ വൈറൽ

മാൽക്കം മാർഷലിന് ശേഷം ഇങ്ങനെ പന്തെറിയുന്ന ഒരുത്തനെ ഞാൻ കണ്ടിട്ടില്ല, ആദ്യ പന്ത് മുതൽ തീയായി നിൽക്കുന്നത് ഇപ്പോൾ അവൻ മാത്രം: വസീം അക്രം

മഹാരാഷ്ട്ര, ജാർഖണ്ഡ് നി​യ​മ​സ​ഭാ തിരഞ്ഞെടുപ്പ്; വോട്ടെണ്ണൽ പുരോഗമിക്കെ തകരാറിലായി ഇസിഐ വെബ്സൈറ്റ്