പഠാന്‍ ഇനി ഒടിടിയിലേക്ക്

തിയേറ്ററുകളില്‍ വമ്പന്‍ കുതിപ്പ് നടത്തിയ ഷാരൂഖ് ചിത്രം ‘പഠാന്‍’ ഇനി ഒ.ടി.ടിയിലേയ്ക്ക്. ആമസോണ്‍ പ്രൈമിലൂടെയാണ് ഈ ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. ആയിരം കോടിയിലധികം രൂപയാണ് ‘പഠാന്‍’ ബോക്സോഫീസില്‍ നിന്നും കരസ്ഥമാക്കിയത്.

മാര്‍ച്ച് 22-ന് ചിത്രം ഒ.ടി.ടിയില്‍ റിലീസാകും. ആമസോണ്‍ പ്രൈമിന്റെ ഔദ്യോഗിക ട്വിറ്റര്‍ പേജിലൂടെയാണ് ഒ.ടി.ടി റിലീസ് പ്രഖ്യാപിച്ചത്. ഹിന്ദി, തെലുഗു, തമിഴ് ഭാഷകളില്‍ ചിത്രം ലഭ്യമാകും. നാല് വര്‍ഷത്തിന് ശേഷം നായകനായുള്ള തിരിച്ചുവരവ് പഠാനിലൂടെ ഷാരൂഖ് ഖാന്‍ ഗംഭീരമാക്കിയിരുന്നു.

ജനുവരി 25-ന് റിലീസായ ചിത്രം ഷാരൂഖ് ഖാന്റെ കരിയറിലെ ഏറ്റവും മികച്ച ആദ്യ ദിന കളക്ഷന്‍ ഉള്‍പ്പടെ ഒട്ടനവധി റെക്കോഡുകള്‍ നേടിയിരുന്നു. ഷാരൂഖ് ഖാനൊപ്പം ദീപിക പദുകോണും ജോണ്‍ എബ്രഹാമും പ്രധാന വേഷത്തിലെത്തുന്ന പഠാന്‍ സംവിധാനം ചെയ്തിരിക്കുന്നത് സിദ്ധാര്‍ഥ് ആനന്ദാണ്.

2018-ല്‍ പുറത്തിറങ്ങിയ സീറോയിലാണ് ഷാരൂഖ് ഒടുവില്‍ നായകനായി വേഷമിട്ടത്. അറ്റ്ലീ സംവിധാനം നിര്‍വ്വഹിക്കുന്ന ചിത്രവും രാജ്കുമാര്‍ ഹിരാനി ചിത്രവും ഷാരൂഖിന്റേതായി അണിയറയില്‍ ഒരുങ്ങുന്നുണ്ട്.

Latest Stories

50 കോടി വരെ ലേലത്തിൽ അവനായി ടീമുകൾ പോകും, ബോളിങ് പിച്ചെന്നോ ബാറ്റിംഗ് പിച്ചെന്നോ നോട്ടം ഇല്ലാത്ത മുതലാണ് അത്: ബാസിത് അലി

നിങ്ങള്‍ നാടിന്റെ അഭിമാനതാരങ്ങള്‍; കൂടെ മത്സരിക്കുന്നവരെ ഒരിക്കലും ശത്രുക്കളായി കാണരുത്; കേരളത്തിന്റെ കൗമാരശക്തി അത്ഭുതപ്പെടുത്തുന്നുവെന്ന് മമ്മൂട്ടി

യുപി മദ്രസ വിദ്യാഭ്യാസ നിയമം ശരിവച്ച് സുപ്രീംകോടതി; അലഹബാദ് ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

ബാഴ്‌സയുടെ ആരാധകർ കുറച്ച് മര്യാദ കാണിക്കണം, അവർ കാരണമാണ് ഞങ്ങൾ കളി തോറ്റത്; തുറന്നടിച്ച് എസ്പാൻയോൾ പരിശീലകൻ

സണ്ണി ലിയോണ്‍ വീണ്ടും വിവാഹിതയായി; ചിത്രങ്ങള്‍ വൈറല്‍

ആരെയും പെട്ടെന്ന് കുടിയൊഴിപ്പിക്കില്ല; കേന്ദ്ര നിയമമനുസരിച്ച് മുന്നോട്ട് പോകുമെന്ന് വഖഫ് ബോർഡ് ചെയർമാൻ

ലോക മണ്ടത്തരം, ഓസ്‌ട്രേലിയയിൽ പണി മേടിക്കാൻ പോകുന്നതേ ഉള്ളു; രോഹിത്തിനും എടുത്ത തീരുമാനതിനും എതിരെ അനിൽ കുംബ്ലെ

പുതിയ ലോകത്തിനായി കാത്തുസൂക്ഷിക്കുന്ന ആ ഭൂഗർഭ അറ എന്തിന് ?

വഖഫ് ഭൂമി ഹിന്ദു-മുസ്ലിം പ്രശ്നമല്ല; മുനമ്പത്ത് ക്രിസ്ത്യാനികളും ഉൾപ്പെടുന്നു: പ്രകാശ് ജാവ്ദേക്കർ

പ്രൊഡ്യൂസേഴ്സ് അസോസിയേഷനിൽ നിന്നും പുറത്താക്കിയത് പ്രതികാര നടപടി; 'ആന്‍റോ ജോസഫ് വളരെയേറെ ബുദ്ധിമുട്ടിച്ചു': സാന്ദ്ര തോമസ്