പതിയേ ഇതള്‍ വിടരും...; മുന്തിരി മൊഞ്ചനിലെ മനോഹര ഗാനം

യുവതാരങ്ങളായ മനേഷ് കൃഷ്ണന്‍, ഗോപിക അനില്‍ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി നവാഗത സംവിധായകന്‍ വിജിത്ത് നമ്പ്യാര്‍ ഒരുക്കുന്ന മ്യൂസിക്കല്‍ റൊമാന്റിക് കോമഡി ചിത്രം മുന്തിരി മൊഞ്ചനിലെ വീഡിയോ ഗാനം റിലീസ് ചെയ്തു. “പതിയേ ഇതള്‍ വിടരും…” എന്നു തുടങ്ങുന്ന മനോഹരമായ പ്രണയഗാനമാണ് റിലീസ് ചെയ്തിരിക്കുന്നത്. ചിത്രയും ഹരിശങ്കറും ചേര്‍ന്നാണ് ഗാനം ആലപിച്ചിരിക്കുന്നത്. മുരളീധരന്‍ ഗുരുവായൂരിന്റെ വരികള്‍ക്ക് വിജിത്ത് നമ്പ്യാര്‍ ഈണം പകര്‍ന്നിരിക്കുന്നു.

ജീവിതത്തിലെ ചില ആകസ്മിക സംഭവങ്ങളെ തമാശയും സംഗീതവും കലര്‍ത്തി രസകരമായി അവതരിപ്പിക്കുകയാണ് മുന്തിരി മൊഞ്ചന്‍. ഒരു ട്രെയിന്‍ യാത്രയില്‍ കണ്ടുമുട്ടുന്നവരാണ് വിവേക് വിശ്വനാഥും (മനേഷ് കൃഷ്ണന്‍) ദീപികയും(കൈരാവി തക്കര്‍). വളരെ അവിചാരിതമായിട്ടാണ് ഇവര്‍ കണ്ടുമുട്ടുന്നതും പരിചയപ്പെടുന്നതും. എന്നാല്‍ ആ കണ്ടുമുട്ടല്‍ ചില പ്രശ്‌നങ്ങളിലേക്ക് വഴിമാറുകയാണ്. ഇവര്‍ക്കിടയിലേക്ക് വന്നുചേരുന്ന ഒരു ഓണ്‍ലൈന്‍ ബുക്ക് ലൈബ്രറി സ്റ്റാര്‍ട്ടപ്പ് നടത്തുന്ന പെണ്‍കുട്ടിയാണ് ഇമ രാജീവ്(ഗോപിക അനില്‍). രസകരമായ ഇവരുടെ സൗഹൃദമുഹൂര്‍ത്തങ്ങള്‍ ഗൗരവമായ ചില വിഷയങ്ങള്‍ക്ക് വഴിമാറുന്നതാണ് മുന്തിരിമൊഞ്ചന്റെ ഇതിവൃത്തം.

വിശ്വാസ് മൂവി പ്രൈവറ്റ് ലിമിറ്റഡിന്റെ ബാനറില്‍ പി.കെ. അശോകന്‍ നിര്‍മിക്കുന്ന ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിട്ടുള്ളത് മനു ഗോപാലും മൊഹറലി പൊയ്?ലുങ്ങല്‍ ഇസ്മായിലുമാണ്. ഛായാഗ്രഹണം ഷാന്‍ ഹാഫ്‌സാലി. പശ്ചാത്തല സംഗീതം റിജോഷ്.

Latest Stories

'ഒരു നാട് പുരോഗമിക്കുന്നത് ജാതി കൊണ്ടല്ല, കേരളത്തിൻ്റെ ഐശ്വര്യം മതേതരത്വമാണ്'; വെള്ളാപ്പള്ളിയുടെ പരാമർശത്തിൽ മന്ത്രി കെ ബി ഗണേഷ് കുമാർ

ഇനി എനിക്ക് സിനിമ കിട്ടിയില്ലെന്ന് വരാം, പക്ഷെ ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി സിനിമ ചെയ്യില്ല: വിന്‍സി അലോഷ്യസ്

RCB UPDATES: അന്നത്തെ എന്റെ അവസ്ഥ ശോകമായിരുന്നു, ഡ്രസിങ് റൂമിൽ എത്തിയപ്പോൾ...; വമ്പൻ വെളിപ്പെടുത്തലുമായി വിരാട് കോഹ്‌ലി

ആപ്പിൾ ഡിവൈസുകൾ ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എങ്കിൽ ശ്രദ്ധിക്കണം, ഉപയോക്താക്കൾക്ക് മുന്നറിയിപ്പ് നൽകി സർക്കാർ

ഐഎന്‍എസ് വിക്രാന്തിന് കരുത്ത് പകരാന്‍ 26 റഫേല്‍ മറൈന്‍ യുദ്ധവിമാനങ്ങള്‍; 63,000 കോടി രൂപയുടെ പദ്ധതിയ്ക്ക് മന്ത്രിസഭ അനുമതി നല്‍കി; കരാര്‍ ഫ്രാന്‍സ് സര്‍ക്കാരുമായി

IPL 2025: ഞാന്‍ അങ്ങനെ പറഞ്ഞത് നീ കേട്ടോ, റിപ്പോര്‍ട്ടറോട് ചൂടായി ഗുജറാത്ത് താരം, പ്രകോപനപരമായ ചോദ്യത്തിന് ശേഷം താരം പറഞ്ഞത് ഇങ്ങനെ

IPL 2025: ഇക്കാര്യം സംഭവിച്ചാല്‍ ഐപിഎല്‍ കാണുന്നത് എല്ലാവരും നിര്‍ത്തും, അവര്‍ ഞങ്ങളുടെ ലീഗ് കാണാന്‍ തുടങ്ങും, വെല്ലുവിളിച്ച് പാക് താരം

മാസപ്പടി കേസ്: എസ്എഫ്ഐഒ നടപടികൾക്ക് തൽക്കാലം സ്റ്റേ ഇല്ല; സിഎംആർഎൽ നൽകിയ ഹർജി തള്ളി

ആണവ പദ്ധതിയെക്കുറിച്ചുള്ള ചർച്ച: ട്രംപ് പറയുന്നത് പോലെയല്ല, യുഎസുമായുള്ള ചർച്ചകൾ പരോക്ഷമായിരിക്കുമെന്ന് ഇറാൻ

എനിക്കും ഭാസിക്കും നല്ല സമയം.. കഞ്ചാവടിക്കുന്ന സീനില്‍ കറക്ട് റിയാക്ഷന്‍ കൊടുക്കണം, ഇല്ലെങ്കില്‍ സമൂഹത്തിന് തെറ്റിദ്ധാരണയാകും: ഷൈന്‍ ടോം ചാക്കോ