കേരള ചരിത്രത്തില്‍ നിന്ന് മറച്ചുവെക്കപ്പെട്ട യാഥാര്‍ഥ്യങ്ങളുടെ വെളിപ്പെടുത്തലായിരുന്നു വിനയന്റെ ‘പത്തൊന്‍പതാം നൂറ്റാണ്ട്’. ഒരു കാലത്ത് തിരുവിതാം കൂറില്‍ അധസ്ഥിത ജനവിഭാഗം അനുഭവിച്ച് പോന്നിരുന്ന അനീതികള്‍ക്കെതിരെ പട പൊരുതിയ ആറാട്ടുപുഴ വേലായുധ പണിക്കരുടെ ജീവിതം പറഞ്ഞ ചിത്രം. നവോത്ഥാന നായകന്റെ കഥ പറയുന്ന പത്തൊന്‍പതാം നൂറ്റാണ്ട് ചരിത്ര സിനിമ എന്നതിനൊപ്പം തന്നെ മികച്ചകലാമൂല്യവുള്ളതാണ്.
നിരൂപക പ്രശംസ ഏറ്റുവാങ്ങിയെങ്കിലും ചിത്രത്തിന് ഐഎഫ്എഫ്‌കെയില്‍ പ്രദര്‍ശനാനുവാദം നല്‍കിയില്ല. പുതിയ തലമുറ കണ്ടിരിക്കേണ്ട ഈ സിനിമയെ യാതൊരു അടിസ്ഥാനവുമില്ലാത്ത കാരണം പറഞ്ഞാണ് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്ത് ഒഴിവാക്കിയത്. സാംസ്‌കാരിക മന്ത്രി നേരിട്ട് വിളിച്ചുപറഞ്ഞിട്ടും ഒരു അനൗദ്ദ്യോഗിക ഷോ പോലും നടത്താന്‍ ചെയര്‍മാന്‍ അനുവദിച്ചില്ല.
ഈ വിഷയത്തില്‍ ഇപ്പോള്‍ രഞ്ജിത്തിനെതിരെ രംഗത്ത് വന്നിരിക്കുകയാണ് സംവിധായകന്‍ വിനയന്‍. അക്കാദമിയുടെ ബൈലോ എന്ന മുട്ടാപോക്ക് ന്യായം നിരത്തി ചിത്രത്തെ ഒഴിവാക്കിയതിന് പിന്നില്‍ രഞ്ജിത്തിന്റെ കുബുദ്ധിയാണെന്ന് വിനയന്‍ പറഞ്ഞു.
വിനയന്റെ വാക്കുകള്‍
സംവിധായകനും AIYF ന്റെ സംസ്ഥാന പ്രസിഡന്റും ആയ ശ്രീ എന്‍.അരുണ്‍ പത്തൊന്‍പതാം നൂറ്റാണ്ടിനെ പറ്റി പറഞ്ഞ നല്ല വാക്കുകള്‍ക്കു നന്ദി..
എന്റെ സുഹൃത്തും ചലച്ചിത്ര അക്കാദമി ചെയര്‍മാനും ആയ പ്രശസ്ത സംവിധായകന്‍ രന്ജിത്തിനെ വ്യക്തി പരമായി വിമര്‍ശിക്കുകയല്ല ഞാന്‍ ചെയ്തത്..അക്കാദമി ചെയര്‍മാന്‍ എന്ന നിലയില്‍ ബഹു: സാംസ്‌കാരിക മന്ത്രി നേരിട്ടു വിളിച്ചു പറഞ്ഞിട്ടു പോലും ‘പത്തൊന്‍പതാം നൂറ്റാണ്ട്’ എന്നസിനിമ
IFFK യിലെ ഡെലിഗേറ്റ്‌സിനു വേണ്ടി ഒരു അനൗദ്യോഗിക ഷോ പോലും കളിക്കാന്‍ ബയലോ അനുവദിക്കുന്നില്ല എന്ന ചെയര്‍മാന്റെ വാശിയേക്കുറിച്ചാണ് ഞാന്‍ പറഞ്ഞത്..
ആലപ്പുഴയിലെ ഒരു യോഗത്തില്‍ പത്തൊന്‍പതാം നൂറ്റാണ്ട് എന്ന സിനിമയേ മുക്തകണ്ഡം പ്രശംസിച്ച ശേഷം ബഹു:മന്ത്രീ ശ്രീ വി എന്‍ വാസവന്‍ പറഞ്ഞത്,, ഔദ്യോഗിക വിഭാഗത്തില്‍ ഇല്ലങ്കില്‍ കൂടി പുതിയ തലമുറ കണ്ടിരിക്കേണ്ടതും മണ്‍ മറഞ്ഞ നവോത്ഥാന നായകന്‍ ആറാട്ടു പുഴ വേലായുധപ്പണിക്കരുടെ കഥപറയുന്നതുമായ ചരിത്ര സിനിമ എന്നനിലയിലും കലാ മൂല്യത്തിലും ടെക്‌നിക്കലായും മികച്ച രീതിയില്‍ എടുത്ത സിനിമ എന്ന നിലയിലും IFFK യില്‍ ഒരു പ്‌ത്യേക പ്രദര്‍ശനം നടത്താന്‍ വേണ്ടതുചെയ്യും എന്നാണ്.. അദ്ദേഹം ആ നിര്‍ദ്ദേശം മുന്നോട്ടു വച്ചു എന്നും പറഞ്ഞു..
പക്ഷേ അക്കാദമിയുടെ ബയലോ എന്ന
ഒരു അടിസ്ഥാനവുമില്ലാത്ത കാരണം പറഞ്ഞ് ആ സിനിമ ഒഴിവാക്കാന്‍ ചെയര്‍മാന്‍ കാണിച്ച കുബുദ്ധിയേ പറ്റിയാണ് ഞാന്‍ പറഞ്ഞത്..
ഇത്തരം അനൗദ്യോഗിക പ്രദര്‍ശനങ്ങളൊക്കെ അക്കാദമിയുടെ കമ്മറ്റിക്കു തീരുമാനിക്കാവുന്നതേയുള്ളു
എന്നാണ് എന്റെ അറിവ്..
ശ്രീ രന്‍ജിത്തിന്റെ ‘പലേരിമാണിക്യം’ അന്തരിച്ച
ടി പി രാജീവന്‍ എന്ന പ്രമുഖ സാഹിത്യകാരന്റെ ട്രിബ്യുട്ടായി കാണിച്ചതു പ്രശംസനീയം തന്നെ..
അതു പോലെ തന്നെ ചരിത്രത്തിന്റെ ഏടുകള്‍ തമസ്‌കരിച്ച കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യ രക്തസാക്ഷിയായ ആറാട്ടുപുഴ വേലായുധ പണിക്കരുടെ സിനിമയും നമ്മുടെ മന്ത്രി പറഞ്ഞേേപാലെ വേണമെങ്കില്‍ കാണിക്കാമായിരുന്നു.,
പ്രത്യേകിച്ച് ഇത്തരം നവോത്ഥാന കഥകള്‍ പാടിപുകഴ്തുന്ന ഇടതുപക്ഷ സര്‍ക്കാര്‍ ഭരിക്കുന്ന കാലത്ത്..
വിനയനെ തമസ്‌കരിക്കാനും, സിനിമചെയ്യിക്കാതിരിക്കാനുംഒക്കെ മുന്‍കൈ എടുത്ത മനസ്സുകള്‍ക്ക് മാറ്റമുണ്ടായി എന്ന എന്റെ ചിന്തകള്‍ വൃഥാവിലാവുകയാണോ എന്നു ഞാന്‍ ഭയക്കുന്നു..