'ഫുള്‍ ഓണ്‍ ആണേ'; പത്രോസിന്റെ പടപ്പുകളിലെ പുതിയ ഗാനം

‘തണ്ണീര്‍മത്തന്‍ ദിനങ്ങള്‍’ എന്ന ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്റെ സഹ എഴുത്തുകാരനായ ഡിനോയ് പൗലോസിന്റെ രചനയില്‍ നവാഗതനായ അഫ്സല്‍ അബ്ദുല്‍ ലത്തീഫ് സംവിധാനം ചെയ്യുന്ന ‘പത്രോസിന്റെ പടപ്പുകള്‍’ എന്ന ചിത്രത്തിലെ രണ്ടാം ഗാനം പുറത്തിറങ്ങി. പത്രോസും മക്കളും അമ്മച്ചിയുമടങ്ങുന്ന കുടുംബത്തിന്റെ വിശേഷങ്ങളും നുറുങ്ങു തമാശകളുമെല്ലാം ഈ ഗാനരംഗത്തില്‍ ആസ്വദിക്കാന്‍ കഴിയുന്നുണ്ട്. ജെയ്ക്‌സ് ബിജോയ് സംഗീതം നല്‍കി ജാസി ?ഗിഫ്റ്റ് പാടിയിരിക്കുന്ന ഗാനത്തിന് വരികള്‍ എഴുതിയിരിക്കുന്നത് ശബരീഷ് വര്‍മ്മയും ടിറ്റോ പി തങ്കച്ചനും ചേര്‍ന്നാണ്. ജേക്‌സ് ബിജോയും ഗാനത്തില്‍ ആലപിച്ചിട്ടുണ്ട്.

ജനപ്രിയ ടിവി പരമ്പരയായ ഉപ്പും മുളകിന്റെ രചയിതാവായ അഫ്സല്‍ അബ്ദുല്‍ ലത്തീഫിന്റെ ആദ്യ സംവിധാന സംരംഭം കൂടിയാണ് ‘പത്രോസിന്റെ പടപ്പുകള്‍.’ ‘തണ്ണീര്‍മത്തന്‍ ദിനങ്ങളു’ടെ വമ്പന്‍ വിജയത്തിന് ശേഷം ഡിനോയ് പൗലോസ് സ്വതന്ത്രമായി തിരക്കഥ ഒരുക്കുന്ന ചിത്രത്തില്‍ ഡിനോയ് പൗലോസിനൊപ്പം റഫുദീന്‍, നസ്ലീന്‍, ശബരീഷ് വര്‍മ്മ, രഞ്ജിത മേനോന്‍, ഗ്രേയ്സ് ആന്റണി, ജെയിംസ് ഏലിയ, ജോണി ആന്റണി, സുരേഷ് കൃഷ്ണ, നന്ദു തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. എറണാകുളം, വൈപ്പിന്‍ പശ്ചാത്തലത്തില്‍ നര്‍മ്മത്തിന്റെ മേമ്പൊടിയോടെ അവതരിപ്പിക്കുന്ന ഈ കുടുംബ ചിത്രം മാര്‍ച്ച് 18ന് തിയേറ്ററുകളില്‍ റീലീസ് ചെയ്യുന്നു

മരിക്കാര്‍ എന്റര്‍ടെയ്ന്‍മെന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ജയേഷ് മോഹന്‍, ചിത്രസംയോജനം ആന്‍ഡ് ക്രീയേറ്റീവ് ഡയറക്ഷന്‍ സംഗീത് പ്രതാപ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ജാവേദ് ചെമ്പ്, പി.ആർ.ഒ. എ.എസ് ദിനേശ്, ആതിര ദിൽജിത്ത്.‌

Latest Stories

കഥ, തിരക്കഥ, സംവിധാനം - എംടി; വള്ളുവനാടിനെയും കണ്ണാന്തളി പൂക്കളെയും പ്രണയിച്ച എഴുത്തുകാരന്‍

മലയാളത്തിന്റെ എം.ടിക്ക് വിട

'എന്തുകൊണ്ട് ദീപാവലിക്ക് രാമൻ്റെ വേഷം ധരിച്ചില്ല?' സൊമാറ്റോ ഡെലിവറി ബോയുടെ സാന്താക്ലോസ് വസ്ത്രം നീക്കം ചെയ്ത് 'ഹിന്ദു ജാഗരൺ മഞ്ച്'

വർക്കലയിൽ വയോധികനെ തലക്കടിച്ചു കൊലപ്പെടുത്തിയ കേസിൽ ഒരാൾ പിടിയിൽ

ജോലിയിൽ നിന്ന് പിരിച്ചുവിട്ടതിനെ തുടർന്ന് 12 വർഷത്തിലേറെയായി ജോലി ചെയ്തിരുന്ന സ്ഥാപനം കത്തിച്ച് ആത്മഹത്യ ചെയ്തു

'ട്വിറ്ററിന്' ശേഷം വിക്കിപീഡിയക്ക് വിലയിട്ട് എലോൺ മസ്‌ക്; പേരുമാറ്റാൻ 1 മില്യൺ ഡോളർ നിർദ്ദേശം

പിഎച്ച്ഡി വിദ്യാർത്ഥിനിയിൽ നിന്ന് ഓൺലി ഫാൻസ്‌ മോഡലിലേക്ക്; ഇതിനകം യുവതി സമ്പാദിച്ചത് $1 മില്യണിലധികം

ഡൽഹിയിൽ പാർലമെൻ്റ് മന്ദിരത്തിന് സമീപം തീകൊളുത്തിയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

പുനഃസംഘടന വേഗത്തിലാക്കാന്‍ കോണ്‍ഗ്രസ്; മഹാരാഷ്ട്ര- ഹരിയാന തോല്‍വികള്‍ പഠിക്കാന്‍ കമ്മീഷന്‍?, കര്‍ണാടകയില്‍ നാളെ പ്രവര്‍ത്തക സമിതി

ഐസിസി ടെസ്റ്റ് ബൗളർ റാങ്കിംഗ്: ഇന്ത്യൻ ബൗളർമാരിൽ എക്കാലത്തെയും ഉയർന്ന റെക്കോർഡ് സ്വന്തമാക്കി ജസ്പ്രീത് ബുംറ