സിനിമ ഇഷ്ടമായില്ലെങ്കില്‍ ഹരീഷ് കണാരന്‍ കാശ് തിരിച്ച് തരും; 'പട്ടാഭിരാമന്‍' ഇന്ന് തിയേറ്ററുകളില്‍

ജയറാം നായകനായെത്തുന്ന “പട്ടാഭിരാമന്‍”  ഇന്ന് തിയേറ്ററുകളില്‍. കണ്ണന്‍ താമരക്കുളം സംവിധാന ചെയ്യുന്ന ചിത്രത്തില്‍ ഭക്ഷണത്തെ ദൈവമായി കാണുന്ന ഫുഡ് ഇന്‍സ്‌പെക്ടറായാണ് ജയറാം എത്തുന്നത്. “പട്ടാഭിരാമന്‍” എല്ലാവര്‍ക്കും ഇഷ്ടപ്പെടും ഇല്ലെങ്കില്‍ കാശ് തിരിച്ച് തരുമെന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഹരീഷ് കണാരന്‍.

ബൈജു സന്തോഷും ഹരീഷും പ്രത്യക്ഷപ്പെട്ട വീഡിയോയിലാണ് ചിത്രം ഏവര്‍ക്കും ഇഷ്ടപ്പെടുമെന്നും ഇല്ലെങ്കില്‍ കാശ് തിരിച്ച് തരുമെന്നും ഹരീഷ് സമ്മതിക്കുന്നത്. ആക്ഷനും കോമഡിയ്ക്കും ഒരുപോലെ പ്രാധാന്യമുള്ള ചിത്രത്തില്‍ ഷീലു എബ്രഹാമും മിയ ജോര്‍ജുമാണ് നായികമാരായി എത്തുന്നത്.

രമേഷ് പിഷാരടി, സുധീര്‍ കരമന, ധര്‍മ്മജന്‍ ബോള്‍ഗാട്ടി, സായ്കുമാര്‍, ജനാര്‍ദ്ദനന്‍, ദേവന്‍, ബിജു പപ്പന്‍, വിജയകുമാര്‍, പ്രേംകുമാര്‍, തെസ്‌നി ഖാന്‍, ബാലാജി, മായാ വിശ്വനാഥ്, പ്രിയാ മേനോന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യു നിര്‍മിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ദിനേശ് പള്ളത്തിന്റേതാണ്. കൈതപ്രം, മുരുകന്‍ കാട്ടാക്കട എന്നിവരുടെ വരികള്‍ക്ക് ഈണം പകരുന്നത് എം.ജയചന്ദ്രനാണ്. രവിചന്ദ്രനാണ് ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.

Latest Stories

ഫുട്ബോൾ കളിക്കിടെ ഇടിമിന്നലേറ്റ് ഒരാൾ കൊല്ലപ്പെട്ടു, നാല് പേർക്ക് പരിക്ക്

അടുത്ത മൂന്ന് മണിക്കൂറില്‍ സംസ്ഥാനത്ത് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

ബ്ലാസ്റ്റേഴ്‌സ് മിഡ്ഫീൽഡർ വിബിൻ മോഹനൻ ഉൾപ്പടെ രണ്ട് മലയാളി താരങ്ങൾക്ക് ഇന്ത്യൻ സീനിയർ ടീമിലേക്ക് സെലെക്ഷൻ

ഇറാനില്‍ 'ഹിജാബ്' കരിനിയമത്തിനെതിരെ വസ്ത്രമൂരി പ്രതിഷേധിച്ച യുവതിയെ കാണ്മാനില്ല; കടത്തിക്കൊണ്ടു പോയത് ഇറാന്റെ മത സുരക്ഷാസേന; മറ്റൊരു മഹ്‌സാ അമിനിയോ?

എസിയിൽ നിന്നുളള വെള്ളം തീർത്ഥമായി കുടിച്ച് ഭക്തർ; വീഡിയോ വൈറൽ!

ദീപാവലി കഴിഞ്ഞാല്‍ പരസ്പരം ചാണകം എറിയും; ചാണക കുഴിയില്‍ കണ്ടെത്തിയ ശിവലിംഗം തമിഴ്‌നാടിന്റെ വിശ്വാസമായതെങ്ങനെ?

അദാനി എന്റര്‍പ്രൈസിന്റെ പ്രവര്‍ത്തനലാഭത്തില്‍ വന്‍ കുതിച്ച് ചാട്ടം; 664ശതമാനം വര്‍ദ്ധനവ്; ആസ്തി ഉയര്‍ത്തി വ്യവസായ ഭീമന്‍; ഗൗതം അദാനിയുടെ ഇനിയുള്ള ലക്ഷ്യം മുകേഷ് അംബാനി

2036 ഒളിമ്പിക്‌സിന് ആതിഥേയത്വം വഹിക്കാൻ ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ 'ലെറ്റർ ഓഫ് ഇൻ്റൻ്റ്' സമർപ്പിച്ചു

ഈ തൊഴിലുകള്‍ക്ക് യുഎഇ വേതനം കുറച്ചത് എന്തുകൊണ്ട്? ഉയര്‍ന്ന ശമ്പളം നേടാന്‍ യുവാക്കള്‍ പഠിക്കേണ്ടതെന്ത്?

'ശരീരഭാരം കൂട്ടു' എന്ന് ആരാധകന്‍; ഉശിരന്‍ മറുപടി കൊടുത്ത് സാമന്ത