ചെന്നൈയിലും ബാംഗ്ലൂരിലും ഇനി പട്ടാഭിരാമന്‍ തരംഗം; വിജയകരമായി രണ്ടാം വാരത്തിലേക്ക്

തിയേറ്ററുകളില്‍ രണ്ടാം വാരവും വിജയകരമായി പ്രദര്‍ശനം തുടരുന്ന പട്ടാഭിരാമന്‍ ചെന്നൈ, ബാംഗ്ലൂര്‍ നഗരങ്ങളിലേക്കും. ചെന്നൈ, ബാംഗ്ലൂര്‍ നിഗരങ്ങളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തുന്ന തിയേറ്ററുകളുടെ ലിസ്റ്റ് അണിയറ പ്രവര്‍ത്തകര്‍ പുറത്തുവിട്ടു. ഇരു നഗരങ്ങളിലുമായി പതിനഞ്ചോളം തിയേറ്ററുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്.

കണ്ണന്‍ താമരക്കുളം സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ജയറാമാണ് നായകന്‍. ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം ഒരുക്കുന്ന നാലാമത്തെ ചിത്രമാണ് പട്ടാഭിരാമന്‍. തിങ്കള്‍ മുതല്‍ വെള്ളി വരെ, ആടുപുലിയാട്ടം, അച്ചായന്‍സ് എന്നീ ചിത്രങ്ങളായിരുന്നു ജയറാം-കണ്ണന്‍ താമരക്കുളം കൂട്ടുകെട്ടില്‍ പുറത്തിറങ്ങിയ മറ്റു സിനിമകള്‍. പട്ടാഭിരാമന്‍ എന്ന ഫുഡ് ഇന്‍സ്പെക്ടറായിട്ടാണ് ജയറാം ഈ ചിത്രത്തില്‍ വേഷമിടുന്നത്. ഒരു പ്രത്യേക സാഹചര്യത്തില്‍ പട്ടാഭിരാമന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില സവിശേഷ സംഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മിയാ ജോര്‍ജും ഷീലു എബ്രഹാമുമാണ് ചിത്രത്തിലെ നായികമാര്‍.

Image may contain: 7 people, people smiling

ബൈജു സന്തോഷ്, സുധീര്‍ കരമന, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, സായ്കുമാര്‍, ജനാര്‍ദ്ദനന്‍, ദേവന്‍, ബിജു പപ്പന്‍, വിജയകുമാര്‍, പ്രേംകുമാര്‍, തെസ്നി ഖാന്‍, ബാലാജി, മായാ വിശ്വനാഥ്, പ്രിയാ മേനോന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍. ദിനേശ് പള്ളത്ത് തിരക്കഥ ഒരുക്കിയ ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വ്വഹിച്ചിരിക്കുന്നത് രവിചന്ദ്രനാണ്. അബാം മൂവീസിന്റെ ബാനറില്‍ ഏബ്രഹാം മാത്യുവാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Latest Stories

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി