ഈ ചിത്രം ഡീഗ്രേഡിംഗ് നേരിട്ടേക്കാം കാരണം ഇത് വിരല്‍ ചൂണ്ടുന്നത് സമൂഹത്തിലെ വലിയ പ്രശ്‌നങ്ങളിലേക്ക്; പട്ടാഭിരാമന് ഒരു വേറിട്ട നിരൂപണം

കണ്ണന്‍ താമരക്കുളത്തിന്റെ സംവിധാനത്തില്‍ ജയറാം നായകനായെത്തിയ ചിത്രം പട്ടാഭിരാമന്‍ തീയേറ്ററുകളില്‍ ജൈത്രയാത്ര തുടരുകയാണ്. ഇപ്പോഴിതാ ചിത്രത്തിന്റെ വളരെ വ്യത്യസ്തമായൊരു നിരൂപണക്കുറിപ്പ് സോഷ്യല്‍മീഡിയയില്‍ ശ്രദ്ധ നേടുകയാണ്.

കുറിപ്പിന്റെ പൂര്‍ണ്ണരൂപം

ജയറാമിന്റെ പടമാണോ ! എന്നാല്‍ തലവെക്കണ്ട ബ്രോ… ഇന്നലെ പട്ടാഭിരാമന് പോകാം എന്ന് പറഞ്ഞപ്പോ എന്റെ സുഹൃത്ത് എന്നോട് പറഞ്ഞ വാക്കുകളാണ്. അവന്‍ മാത്രമല്ല. മിക്ക മലയാളികളുടെയും മനസ്സില്‍ കുറച്ചു കാലമായുള്ള ഒരു വിചാരങ്ങളാണ് ഇവയെല്ലാം. എന്നാല്‍ ജയറാമും കണ്ണന്‍ താമരക്കുളവുമൊക്കെ “ട്രാക്ക്” മാറ്റി. പട്ടാഭിരാമന്‍ കണ്ടു. കിടിലന്‍ സിനിമ.

ഈയടുത്തിറങ്ങിയ ജയറാം സിനിമകള്‍ പോലെ ഒരു തട്ടിക്കൂട്ട് ചളി പടം വിത്ത് ലോഡഡ് സെന്റിമെന്‍സ് ആകുമെന്ന് പ്രതീക്ഷിച്ചാണ് സിനിമ കണ്ടത്. എന്നാല്‍ കണ്ണന്‍ താമരകുളവും ജയറാമും ഞെട്ടിച്ചു കളഞ്ഞു. മലയാള സിനിമയില്‍ അധികം ചര്‍ച്ച ചെയ്യപ്പെടാത്ത “ഭക്ഷണത്തിലെ മായം” എന്ന വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. നന്മമരം നായകന്‍ സ്ഥിരം ക്ലിഷേ ആണേലും പട്ടാഭിരാമന്‍ എന്ന കഥാപാത്രത്തിന്റെ ഉള്‍ക്കരുത്തും, കാമ്പും മനസിലാക്കാന്‍ ആ കലക്ടറിന്റെ (അനു) പ്രസംഗ രംഗം മതിയാകും.

ഒരു നേരംപോക്കിന് കണ്ടിരിക്കേണ്ട ചിത്രം അല്ല പട്ടാഭിരാമന്‍. മറിച്ചു നമ്മുടെ കുഞ്ഞുങ്ങള്‍ക്ക്, നമുക്ക് എല്ലാം ആരോഗ്യം ഉണ്ടാകാന്‍ നല്ല ഭക്ഷണം നാം വീട്ടില്‍ തന്നെ ഉണ്ടാക്കണം എന്ന മഹത്തായ സന്ദേശം നല്‍കുന്ന ചിത്രം. കണ്ണന്‍ താമരകുളത്തിന്റെ സംവിധാനവും, ദിനേശ് പള്ളത്തിന്റെ തിരക്കഥയും അതിഗംഭീരം തന്നെയാണ്. പ്രേക്ഷകനെ എന്‍ഗേജ് ചെയ്യിക്കാന്‍ ചിത്രത്തിന് കഴിയുന്നുമുണ്ട്. ഈ ചിത്രം ചിലപ്പോ ഡീഗ്രേഡിങ് നേരിട്ടേക്കാം . കാരണം ഇത് വിരല്‍ ചൂണ്ടുന്നത് സമൂഹത്തിലെ ചില വലിയ ഹോട്ടലുകള്‍ക്കും, മസാല പൊടി ഫാകറ്ററികള്‍ക്കും, ചിക്കന്‍ കടകള്‍ക്കും , മീന്‍ കടകള്‍ക്കും ഒക്കെ നേരെയാണ്.

നമ്മള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കെടാ ഒരു വിഷയത്തെകുറിച്ചാണ് സിനിമ ചര്‍ച്ച ചെയ്യുന്നത് എന്നത് തന്നെയാണ് ഏറ്റവും പ്രധാനം. അത് കൊണ്ട് തന്നെയാണ് ഈ സിനിമ നിങ്ങള്‍ തീര്‍ച്ചയായും കണ്ടിരിക്കണം എന്ന് ഞാന്‍ പറയുന്നതും. പറ്റുമെങ്കില്‍ കുടുംബത്തിനൊപ്പം തന്നെ…

റേറ്റിങ്: 3.5/5

https://www.facebook.com/photo.php?fbid=1292881927552830&set=a.864240023750358&type=3&theater

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു