പൊളിച്ചടുക്കി 'പട്ടാഭിരാമന്‍'; പ്രേക്ഷകരോടൊപ്പം കേക്ക് മുറിച്ച് ജയറാമും സംഘവും

പട്ടാഭിരാമനെ പ്രേക്ഷകര്‍ ഇരുകൈയും നീട്ടി സ്വീകരിച്ചിരിക്കുകയാണ്. തീയേറ്ററുകളില്‍ ഓളം സൃഷ്ടിച്ച് മുന്നേറുകയാണ് കണ്ണന്‍ താമരക്കുളം-ജയറാം കൂട്ടുകെട്ടിലൊരുങ്ങിയ പട്ടാഭിരാമന്‍. ചിത്രത്തിന്റെ വിജയത്തെ തുടര്‍ന്ന് പ്രേക്ഷകരോടൊപ്പം കേക്ക് മുറിച്ച് സന്തോഷം പങ്കിടുകയാണ് ജയറാമും സംഘവും.

എറണാകുളം പത്മ തീയേറ്ററില്‍ വച്ചാണ് ആഘോഷം നടന്നത്. ജയറാമിനോടൊപ്പം ബൈജു, സംവിധായകന്‍ കണ്ണന്‍ താമരക്കുളം എന്നിവരും എത്തിയിരുന്നു. ജയറാമിനെ നായകനാക്കി കണ്ണന്‍ താമരക്കുളം ഒരുക്കുന്ന നാലാമത്തെ ചിത്രമാണ് പട്ടാഭിരാമന്‍. ചിത്രത്തില്‍ പട്ടാഭിരാമന്‍ എന്ന ഫുഡ് ഇന്‍സ്‌പെക്ടറായിട്ടാണ് ജയറാം ഈ ചിത്രത്തില്‍ വേഷമിടുന്നത്.

Read more

ഒരു പ്രത്യേക സാഹചര്യത്തില്‍ പട്ടാഭിരാമന്‍ എന്ന കഥാപാത്രത്തിന്റെ ജീവിതത്തില്‍ ഉണ്ടാകുന്ന ചില സവിശേഷ സംഭവങ്ങളാണ് ചിത്രത്തില്‍ അവതരിപ്പിക്കുന്നത്. മിയാ ജോര്‍ജും ഷീലു എബ്രഹാമുമാണ് നായികമാര്‍. ബൈജു സന്തോഷ്, സുധീര്‍ കരമന, ധര്‍മ്മജന്‍ ബൊള്‍ഗാട്ടി, ഹരീഷ് കണാരന്‍, സായ്കുമാര്‍, ജനാര്‍ദ്ദനന്‍, ദേവന്‍, ബിജു പപ്പന്‍, വിജയകുമാര്‍, പ്രേംകുമാര്‍, തെസ്‌നി ഖാന്‍, ബാലാജി, മായാ വിശ്വനാഥ്, പ്രിയാ മേനോന്‍ എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.