തിയേറ്ററിനുള്ളില്‍ തീയിട്ട് പവന്‍ കല്യാണ്‍ ആരാധകര്‍; ദുരന്തമായി റീ റിലീസ് ആഘോഷം

പവന്‍ കല്യാണ്‍ ചിത്രത്തിന്റെ റീ റിലീസ് തിയേറ്ററില്‍ തീയിട്ട് ആഘോഷിച്ച് ആരാധകര്‍. 2012ല്‍ പുറത്തിറങ്ങിയ ‘ക്യാമറാമാന്‍ ഗംഗാതോ രാംബാബു’ എന്ന ചിത്രത്തിന്റെ റീ റിലീസിനിടെയാണ് നടന്റെ ആരാധകര്‍ തിയേറ്ററിനുള്ളില്‍ കടലാസ് കൂട്ടിയിട്ട് കത്തിച്ച ശേഷം ഡാന്‍സ് ചെയ്തത്.

സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിട്ടുണ്ട്. തീ ആളിപ്പടരുമ്പോഴും ആരാധകര്‍ ആഘോഷിക്കുന്നതും വീഡിയോയില്‍ കാണാം. നന്ദ്യാലയിലെ ഒരു തിയേറ്ററിനുള്ളിലാണ് സംഭവം നടന്നത്. എന്നാല്‍ ഈ സംഭവത്തില്‍ കേസ് എടുത്തോ എന്ന കാര്യത്തില്‍ വിവരമില്ല.

നേരത്തെയും പവന്‍ കല്യാണ്‍ ആരാധകര്‍ തിയേറ്ററിനുള്ളില്‍ അക്രമം നടത്തിയിരുന്നു. കഴിഞ്ഞ വര്‍ഷം വിജയവാഡയിലെ ഒരു തിയേറ്റര്‍ ഏതാനും ആരാധകര്‍ തകര്‍ത്തിരുന്നു. ജോഗുലാംബ ഗഡ്വാളിലെ ഒരു തിയേറ്ററിലും സമാനമായ ഒരു സംഭവം ഉണ്ടായത്.

Read more

സാങ്കേതിക തകരാര്‍ മൂലം സിനിമ നിര്‍ത്തിയതിന് ശേഷം ആരാധകര്‍ തിയേറ്റര്‍ ഹാള്‍ അടിച്ചു തകര്‍ക്കുകയായിരുന്നു. അതേസമയം, പുരി ജഗന്നാഥ് സംവിധാനം ചെയ്ത ചിത്രമാണ് ക്യാമറാമാന്‍ ഗംഗാതോ രാംബാബു. തമന്നയാണ് ചിത്രത്തില്‍ നായികയായത്.