സായ് പല്ലവിയെ നായികയാക്കില്ല, ഒപ്പം അഭിനയിക്കില്ലെന്ന് പവന്‍ കല്യാണ്‍!

സായ് പല്ലവിക്കൊപ്പം അഭിനയിക്കില്ലെന്ന് തെലുങ്ക് താരം പവന്‍ കല്യാണ്‍. പവന്‍ കല്യാണിന്റെ ‘ഭവദീയുഡു ഭഗത് സിംഗ്’ എന്ന പുതിയ ചിത്രത്തില്‍ സായ്‌യെ നായിക ആക്കുന്നതിനോട് പവന്‍ കല്യാണ്‍ നോ പറഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. ഹരീഷ് ശങ്കര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്.

‘ഭവദീയുഡു ഭഗത് സിംഗ്’ ചിത്രത്തില്‍ രണ്ട് നായികമാരാണുള്ളത്. ഒരു നായികയായി നടി പൂജ ഹേഗ്‌ഡെയെ തീരുമാനിച്ചിരുന്നു. രണ്ടാമത്തെ നടിക്കായി അണിയറപ്രവര്‍ത്തകര്‍ തിരച്ചില്‍ തുടരുകയാണ്. അതിനിടെയാണ് സംവിധായകന്‍ പവന്‍ കല്യാണിനോട് സായ് പല്ലവിയുടെ പേര് നിര്‍ദേശിച്ചത്.

എന്നാല്‍, തന്റെ നായികയായി സായ് പല്ലവി വരുന്നതില്‍ താരം തൃപ്തനായിരുന്നില്ല എന്നാണ് വിവരം. ഇതിനെ കുറിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും ഇല്ലെങ്കിലും, ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത് സായ് പല്ലവിയെ ഒഴിവാക്കാന്‍ കാരണം ബോള്‍ഡ് സീനുകള്‍ അവതരിപ്പിക്കാന്‍ തയ്യാറാകാത്തത് കൊണ്ടാണ് എന്നാണ്.

എന്നാല്‍ സായ് പല്ലവി മുമ്പ് പവന്‍ കല്യാണ്‍ സിനിമകള്‍ നിരസിച്ചതു കൊണ്ടാണ് താരത്തെ നായികയാക്കേണ്ട എന്ന തീരുമാനം എടുത്തതെന്നും റിപ്പോര്‍ട്ടുകളുണ്ട്. ‘അയ്യപ്പനും കോശിയും’ ചിത്രത്തിന്റെ റീമേക്ക് ആയ ‘ഭീംല നായക്’ സായ് പല്ലവി നിരസിച്ചിരുന്നു.

Read more

അതുകൊണ്ടാണ് നടിക്കൊപ്പം അഭിനയിക്കില്ലെന്ന് പവന്‍ കല്യാണ്‍ പറയാന്‍ കാരണമെന്നാണ് പറയപ്പെടുന്നത്. വിജയ് ദേവരകൊണ്ട നായകനായ ‘ഡിയര്‍ കോമ്രേഡ്’, മഹേഷ് ബാബുവിന്റെ ‘സരിലേരു നികെവ്വരു’, ചിരഞ്ജീവിയുടെ ‘ഭോല ശങ്കര്‍’ എന്നീ സിനിമകളും സായ് പല്ലവി നിരസിച്ചിരുന്നു.