ഒരു പഴയ ബോംബുമായി ഷാഫി; നായകന്‍ ബിബിന് ജോര്‍ജ്ജ്, പ്രയാഗ നായിക

ഷാഫിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ഒരു പഴയ ബോംബില്‍ ബിബിന്‍ ജോര്‍ജ്ജ് നായകനാകുന്നു. അമര്‍ അക്ബര്‍ അന്തോണി, കട്ടപ്പനയിലെ ഋത്വിക് റോഷന്‍ എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുക്കളില്‍ ഒരാളാണ് ബിബിന്‍. പ്രയാഗ മാര്‍ട്ടിനാണ് ചിത്രത്തിലെ നായിക.

യുജിഎം എന്റര്‍ടെയ്ന്‍മെന്റ്‌സിന്റെ ബാനറില്‍ ഡോ. സക്കരിയാ തോമസ്, ആല്‍വിന്‍ ആന്റണി, ശ്രീജിത്ത് രാമചന്ദ്രന്‍, ജിജോ കാവനാല്‍ എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബിജു ജോസഫ്, സുനില്‍ കര്‍മ്മ എന്നിവര്‍ ചേര്‍ന്നാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും രചിച്ചിരിക്കുന്നത്.

കട്ടപ്പനയിലെ ഋത്വിക്ക് റോഷനിലൂടെ നായകനായി എത്തിയ വിഷ്ണു ഉണ്ണികൃഷ്ണന്‍ ചിത്രത്തില്‍ അതിഥി താരമായി എത്തുന്നുണ്ട്. കലാഭവന്‍ ഷാജോണ്‍, ഹരിശ്രീ അശോകന്‍, ബിജുകുട്ടന്‍, ഹരീഷ് കണാരന്‍ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍.

കട്ടപ്പനയിലെ ഋത്വിക്ക് റോഷന്‍, അമര്‍ അക്ബര്‍ അന്തോണി, റോള്‍ മോഡല്‍സ് തുടങ്ങിയ ചിത്രങ്ങളില്‍ ബിബിന്‍ ജോര്‍ജ്ജ് അഭിനയിച്ചിട്ടുണ്ട്.