'പ്രൊഡ്യൂസര്‍മാര്‍ ആദ്യം മാപ്പ് പറയട്ടെ, ഈ പറയുന്നവന്‍മാരെന്നാ മാന്യന്മാരാണോ'; ഷെയ്ന്‍ നിഗം വിഷയത്തില്‍ പി. സി ജോര്‍ജ്

ഷെയ്ന്‍ നിഗം വിഷയത്തില്‍ പ്രതികരണവുമായി പി.സി ജോര്‍ജ്. പ്രൊഡ്യൂസര്‍മാര്‍ ആദ്യം മാപ്പ് പറയട്ടെ എന്നും അതിനു ശേഷം ഷെയ്ന്‍ മാപ്പു പറഞ്ഞാല്‍ മതിയെന്നുമാണ് താന്‍ പറയുന്നതെന്ന് പി.സി ജോര്‍ജ് പറയുന്നു. ഷെയ്ന്‍ മോശക്കാരനാണെന്ന് പറഞ്ഞത് ശരിയായില്ലെന്നും ഈ പറയുന്ന പ്രൊഡ്യൂസര്‍മാര്‍ അത്ര മാന്യമ്മാരൊന്നുമല്ലെന്നും ഒരു ഓണ്‍ലൈന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പി.സി ജോര്‍ജ് പറഞ്ഞു.

“ഷെയ്ന്‍ നല്ല ഒരു ചെറുപ്പക്കാരന്‍, നല്ല അഭിനയം. അവന്‍ ക്ഷമ പറയണമെന്നാണ് പ്രൊഡൂസര്‍മാര്‍ പറയുന്നത്. ഈ പറയുന്നവന്‍മാരെന്നാ മാന്യന്മാരാണോ. അവര്‍ നടിമാരൊക്കെ മാന്യമായാണോ പെരുമാറുന്നത്. അവനെ കുറിച്ച് അവര്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞതെന്താ. ഇവന്‍ കഞ്ചാവടിക്കും, കള്ളുകുടിക്കും. ഇതില്‍പരം ഒരു നടനെ അപമാനിക്കാനുണ്ടോ. ഇങ്ങനെ ചെയ്ത അവര്‍ ക്ഷമ പറയട്ടെ. അതിനു ശേഷം ഷെയ്‌നോട് ക്ഷമ പറയാന്‍ പറയുവാണേല്‍ സമ്മതിക്കാം.” പി.സി ജോര്‍ജ് പറഞ്ഞു.

ഷെയ്ന്‍ നിഗം വിഷയത്തില്‍ താരസംഘടനയായ അമ്മയുടെ എക്സിക്യൂട്ടീവ് യോഗം ഇന്ന് കൊച്ചിയില്‍ നടക്കും. ഉല്ലാസത്തിന്റെ ഡബ്ബിംഗ് പൂര്‍ത്തിയാക്കത്തതിന്റെ കാരണങ്ങള്‍ ഷെയ്‌നില്‍ നിന്ന് ചോദിച്ചറിയും. താന്‍ ആവശ്യപ്പെട്ട പണം നല്‍കാതെ ഡബ്ബിംഗ് പൂര്‍ത്തിയാക്കില്ലെന്ന നിലപാടിലാണ് ഷെയ്ന്‍.

Latest Stories

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി

GOAT മെസി തന്നെ പക്ഷെ റൊണാൾഡോ....വമ്പൻ വെളിപ്പെടുത്തലുമായി ബാലൺ ഡി ഓർ ജേതാവ്

ലേലത്തിന് തൊട്ടുതലേദിനം മൂന്ന് ഇന്ത്യൻ താരങ്ങൾക്ക് വമ്പൻ പണി, ബോളിങ് ആക്ഷൻ സംശയത്തിൽ; ശിക്ഷ കിട്ടാൻ സാധ്യത

ഫയര്‍ ആകും ശ്രീലീല; 'കിസിക്' പ്രൊമോ എത്തി, ഐറ്റം നമ്പര്‍ വരുന്നു

ജാര്‍ഖണ്ടില്‍ ഇന്ത്യ മുന്നണിയ്ക്ക് മുന്നേറ്റം; തുടര്‍ഭരണ സാധ്യത തുറന്ന് ഇന്ത്യ മുന്നണിയുടെ സര്‍പ്രൈസ് തിരിച്ചുവരവ്; 81 ല്‍ 50ല്‍ മുന്നില്‍

മഹാരാഷ്ട്ര വോട്ടെടുപ്പ്; ലീഡിൽ ഡബിള്‍ സെഞ്ചുറിയും കടന്ന് മഹായുതി, അടിതെറ്റി അഘാഡി