'ദയവായി എന്നെ വെറുതെ വിടൂ, ന്യൂസ് 18...'; അപേക്ഷയുമായി പേളി മാണി, വൈറല്‍

അവതാരകയും നടിയുമായ പേളി മാണിയുടെ ഗര്‍ഭകാല വിശേഷങ്ങള്‍ വാര്‍ത്തകളാക്കി സെന്‍സേഷണലൈസ് ചെയ്യുന്നതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ന്യൂസ് 18-നില്‍ വന്ന വാര്‍ത്തയ്ക്ക് താഴെ പേളി നല്‍കിയ കമന്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്.

“”ഗര്‍ഭിണിയായ പേളിക്ക് പൊതിച്ചോറ് കഴിക്കാന്‍ കൊതി”” എന്ന വാര്‍ത്തയ്ക്ക് താഴെയാണ് പേളി മാണി എന്ന ഫെയ്‌സ്ബുക്ക് പ്രൊഫൈലില്‍ നിന്നും പ്രതികരണം എത്തിയത്. “”ദയവായി എന്നെ വെറുതെ വിടൂ…ന്യൂസ് 18… ഇത് വിനീതമായ അപേക്ഷയാണ്”” എന്നാണ് പേളി കുറിച്ചിരിക്കുന്നത്. നിരവധി പേരാണ് കമന്റിന് ലൈക്കടിച്ചും മറുപടി നല്‍കിയും രംഗത്തെത്തിയിരിക്കുന്നത്.

പേളി തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവെച്ച പൊതിച്ചോര്‍ ഉണ്ടാക്കുന്ന വീഡിയോയാണ് ഈ വാര്‍ത്തയ്ക്ക് ആധാരം. അമ്മയുണ്ടാക്കി തരുന്ന പൊതിച്ചോറിന്റെ രുചി പറഞ്ഞു കൊണ്ടാണ് പേളി വീഡിയോ ആരംഭിച്ചിരിക്കുന്നത്. വാഴയില മുറിക്കുന്നത് മുതല്‍ ചോറ് കഴിക്കുന്നത് വരെയുള്ള കാര്യങ്ങളാണ് പേളി വീഡിയോയില്‍ പങ്കുവച്ചത്.

ലുഡോ ആണ് പേളിയുടെതായി ഒടുവില്‍ പുറത്തിറങ്ങിയ ചിത്രം. പേളിയുടെ ആദ്യ ബോളിവുഡ് ചിത്രമാണിത്. ചിത്രത്തിലെ പ്രകടനത്തിന് ഈ വര്‍ഷത്തെ മികച്ച നവാഗത താരത്തിനുള്ള നെറ്റ്ഫ്‌ളിക്‌സ് തുടുംസ് പീപ്പിള്‍സ് ചോയ്‌സ് പുരസ്‌കാരം പേളിക്ക് ലഭിച്ചിരിന്നു. മലയാളി നഴ്‌സിന്റെ വേഷത്തിലാണ് ചിത്രത്തില്‍ താരം എത്തിയത്.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു