പേരന്‍പിലെ ചിത്രങ്ങള്‍ പുറത്ത്

ദേശീയ പുരസ്‌കാര ജേതാവ് റാമിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയെ നായകനായ തമിഴ് ചിത്രം പേരന്‍പ് വാര്‍ത്തകളിലിടം നേടിക്കഴിഞ്ഞു. ലോകത്തെ വിഖ്യാത ചലചിത്രമേളകളില്‍ ഒന്നായ റോട്ടര്‍ഡാമില്‍ മമ്മൂട്ടിയുടെ തമിഴ് ചിത്രം പേരന്‍പ് പ്രദര്‍ശിപ്പിച്ചതും നിറഞ്ഞ കൈയ്യടികളോടെ സദസ്സ് ചിത്രത്തെ വരവേറ്റതും വലിയ വാര്‍ത്തയായിരുന്നു.

ഇപ്പോഴിതാ പേരന്‍പിന്റെ ചിത്രങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ ഫെയ്‌സ്ബുക്കില്‍ പങ്കു വച്ചിരിക്കുന്നു. അതേസമയം റോട്ടര്‍ ഡാം ഫിലിം ഫെസ്റ്റിവലിന്റെ ഓഡിയന്‍സ് അവാര്‍ഡ് ലിസ്റ്റില്‍ 17 ാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ചിത്രം. റെസറക്ഷന്‍ എന്ന ടൈറ്റിലില്‍ മേളയിലെത്തിയ ചിത്രം 4,324 വോട്ടുകള്‍ നേടിയാണ് 17 ാം സ്ഥാനത്തെത്തിയിരിക്കുന്നത്.

ടാക്‌സി ഡ്രൈവറുടെ വേഷത്തിലാണ് മമ്മൂട്ടി ചിത്രത്തിലെത്തുന്നത്. സിദ്ദിഖ്, സുരാജ് വെഞ്ഞാറമൂട്,അഞ്ജലി അമീര്‍, അഞ്ജലി, സമുദ്രക്കനി എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. യുവാന്‍ ശങ്കര്‍രാജയുടേതാണ് സംഗീതം.

Read more