മമ്മൂട്ടി കേന്ദ്ര കഥാപാത്രമായി എത്തിയ “പേരന്‍പ്” വീണ്ടും അന്താരാഷ്ട്ര ചലച്ചിത്ര മേളയിലേക്ക്. ഫ്രാങ്ക്ഫര്‍ട്ടില്‍ നടക്കുന്ന ന്യൂജനറേഷന്‍ ഇന്‍ഡിപെന്‍ഡന്റ് ഇന്ത്യന്‍ ഫിലിം ഫെസ്റ്റിവലിലേക്കാണ് ചിത്രം തിരഞ്ഞെടുക്കപ്പെട്ടിരിക്കുന്നത്. നവംബര്‍ രണ്ടിനാണ് ചിത്രം പ്രദര്‍ശിപ്പിക്കുക.
റോട്ടര്‍ഡാം, ഷാങ്ഹായ് ഫിലിം ഫെസ്റ്റിവലിലുകളിലും ചിത്രം ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. സ്പാസ്റ്റിക് പരാലിസിസ് എന്ന സവിശേഷ ശാരീരിക, മാനസിക അവസ്ഥയിലൂടെ കടന്നുപോകുന്ന ഒരു പെണ്‍കുട്ടിയുടെയും അവളുടെ പിതാവിന്റെയും കഥയാണ് പേരന്‍പിലുടെ പറയുന്നത്. അച്ഛന്‍ അമുദവന്‍ ആയി മമ്മൂട്ടി എത്തിയപ്പോള്‍ മകള്‍ പാപ ആയി എത്തിയത് സാധന ആണ്.
“തങ്കമീന്‍കള്‍”, “തരമണി” എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധയനായ റാം ആണ് പേരന്‍പ് സംവിധാനം ചെയ്തിരിക്കുന്നത്. അഞ്ജലി, സമുദ്രക്കനി, അഞ്ജലി അമീര്‍ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. പി.എല്‍ തേനപ്പനാണ് ചിത്രത്തിന്റെ നിര്‍മ്മാണം. തേനി ഈശ്വര്‍ ആണ് ഛായാഗ്രാഹണം നിര്‍വ്വഹിച്ചിരിക്കുന്നത്.