'പെര്‍ഫ്യൂം' പ്രേക്ഷകരിലേക്ക്; റിലീസ് തിയതി പുറത്തുവിട്ടു

കനിഹയുടെ പുതിയ ചിത്രം ‘പെര്‍ഫ്യൂം’ റിലീസ് തിയതി പുറത്തുവിട്ടു. ചിത്രം 18ന ് തീയേറ്ററുകളിലെത്തും. പ്രേക്ഷകര്‍ ഇതുവരെ കാണാത്ത കനിഹയുടെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് പെര്‍ഫ്യൂമിലേത്.


ഹരിദാസ് സംവിധാനം ചെയ്ത ചിത്രമാണ് പെര്‍ഫ്യൂം. മലയാളികളുടെ പ്രിയതാരങ്ങളായ കനിഹ, പ്രതാപ് പോത്തന്‍,ടിനി ടോം എന്നിവരാണ് പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. നഗരജീവിതം ഒരു വീട്ടമ്മയുടെ ജീവിതത്തില്‍ ഉണ്ടാക്കുന്ന പ്രതിസന്ധികളും പ്രയാസങ്ങളും ആണ് പെര്‍ഫ്യൂം ആവിഷ്‌ക്കരിക്കുന്ന കഥാപശ്ചാത്തലം. അപ്രതീക്ഷിതമായി നഗരത്തില്‍ ജീവിക്കേണ്ടി വരുന്ന ഒരു സ്ത്രീയില്‍ നഗരത്തിന്റെ സ്വാധീനം എത്രമാത്രം തീവ്രമാണെന്നും, നഗരത്തിന്റെ പ്രലോഭനങ്ങളില്‍ പെട്ടുപോകുന്ന അവളുടെ ജീവിതത്തിലുണ്ടാകുന്ന വെല്ലുവിളികളും ആഘാതവുമാണ് ചിത്രം ചര്‍ച്ച ചെയ്യുന്നത്.

മോത്തി ജേക്കബ് പ്രൊഡക്ഷന്‍സിന്റെയും.വോക്ക് മീഡിയയുടെയും നന്ദനമുദ്ര ഫിലിംസിന്റെയും ബാനറില്‍ ഹരിദാസ് സംവിധാനം ചെയ്യുന്ന പെര്‍ഫ്യൂം നിര്‍മ്മിച്ചിരിക്കുന്നത് മോത്തി ജേക്കബ് കൊടിയാത്തും രാജേഷ് ബാബു കെ ശൂരനാടും ചേര്‍ന്നാണ്. പാട്ടുകള്‍ക്ക് വളരെയേറെ പ്രാധാന്യം നല്‍കിയിട്ടുള്ള ഈ ചിത്രത്തിലെ ഗാനങ്ങളും പശ്ചാത്തല സംഗീതവും സംഗീതം നല്‍കിയിരിക്കുന്നത് രാജേഷ് ബാബു കെ ശൂരനാട് ആണ്. 2021 ലെ ഏറ്റവും നല്ല ഗായികയ്ക്കുള്ള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് കെ എസ് ചിത്രയ്ക്കും ഗായകനുള്ള അവാര്‍ഡ് പി കെ സുനില്‍കുമാറിനും ലഭിച്ചിട്ടുള്ളത് ഈ ചിത്രത്തിലെ ‘നീലവാനം താലമേന്തി, ശരിയേത് തെറ്റേത് എന്നീ ഗാനങ്ങളുടെ ആലാപനത്തിനാണ് .

സന്‍ഹ ആര്‍ട്‌സ് ചിത്രം തിയേറ്ററിലെത്തിക്കും. കനിഹ, പ്രതാപ് പോത്തന്‍, ടിനി ടോം, ദേവി അജിത്ത്, പ്രവീണ എന്നിവരാണ് ചിത്രത്തിലെ അഭിനേതാക്കള്‍. ബാനര്‍- മോത്തി ജേക്കബ് പ്രൊഡക്ഷന്‍സ് – വോക്ക് മീഡിയ,നന്ദന മുദ്ര ഫിലിംസ്, സംവിധാനം-ഹരിദാസ്, നിര്‍മ്മാണം- മോത്തി ജേക്കബ് കൊടിയാത്ത്, രാജേഷ് ബാബു കെ ശൂരനാട്, രചന- കെ പി സുനില്‍, ക്യാമറ- സജെത്ത് മേനോന്‍, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷാജി പട്ടിക്കര സംഗീതം രാജേഷ് ബാബു കെ,, എഡിറ്റിംഗ് അമൃത് ലുക്കാ മീഡിയ

,ഗാനരചന- ശ്രീകുമാരന്‍ തമ്പി, സുധി, അഡ്വ.ശ്രീരഞ്ജിനി, കോപ്രൊഡ്യൂസേഴ്‌സ് ശരത്ത് ഗോപിനാഥ്,, സുധി , ആര്‍ട്ട്- രാജേഷ് കല്പത്തൂര്‍, കോസ്റ്റ്യൂം- സുരേഷ് ഫിറ്റ്വെല്‍, മേക്കപ്പ്-പാണ്ഡ്യന്‍, സ്റ്റില്‍സ്- വിദ്യാസാഗര്‍, പി ആര്‍ ഒ – പി ആര്‍ സുമേരന്‍, പോസ്റ്റര്‍ ഡിസൈന്‍- മനോജ് ഡിസൈന്‍ എന്നിവരാണ് ചിത്രത്തിലെ അണിയറ പ്രവര്‍ത്തകര്‍.

Latest Stories

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍