'അപ്പന്' ശേഷം വീണ്ടും മജു; എഴുപതോളം കഥാപാത്രങ്ങളുമായി 'പെരുമാനി' നാളെ തിയേറ്ററുകളിലേക്ക്

പ്രേക്ഷക- നിരൂപക പ്രശംസകൾ നേടിയ ‘അപ്പൻ’ എന്ന ചിത്രത്തിന് ശേഷം മജു സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രം ‘പെരുമാനി’ നാളെ തിയേറ്ററുകളിൽ എത്തുകയാണ്. കോമഡി- ഫാന്റസി ഴോണറിലാണ് ചിത്രമൊരുങ്ങുന്നത്.

1966 കാലഘട്ടത്തിലെ രാഷ്ട്രീയ സംഭവങ്ങളും അവ ഒരു ഗ്രാമത്തിലെ ജനങ്ങളിലുണ്ടാക്കുന്ന ഫലങ്ങളുടെയും പശ്ചാത്തതലത്തിൽ, സണ്ണി വെയ്ൻ, ലാൽ, ചെമ്പൻ വിനോദ് എന്നിവരെ മുഖ്യ കഥാപാത്രങ്ങളാക്കി 2018 സെപ്റ്റംബർ 7ന് റിലീസ് ചെയ്ത ‘ഫ്രഞ്ച് വിപ്ലവം’മാണ് മജുവിന്റെ ആദ്യ സിനിമ. രണ്ടാമത്തെ ചിത്രം പ്രേക്ഷക-നിരൂപക പ്രശംസ നേടിയ സണ്ണി വെയ്ൻ-അലൻസിയർ ചിത്രം ‘അപ്പൻ’. ഡാർക്ക്-കോമഡി ഡ്രാമ എന്ന വിശേഷണത്തോടെ എത്തിയ ‘അപ്പൻ’ന് ശേഷം മജു സംവിധാനം ചെയ്യുന്ന മൂന്നാമത്തെ സിനിമയാണ് ‘പെരുമാനി’.

‘പെരുമാനി’ എന്നത് ധാരാളം പ്രത്യേകതകൾ നിറഞ്ഞ ഫിക്ഷണലൈസ്ഡായൊരു ഗ്രാമമാണ്. ആ ഗ്രാമവും അവിടുത്തെ മനുഷ്യർ അഭിമുഖീകരിക്കുന്ന സംഭവവികാസങ്ങളും പ്രമേയമാക്കി ഒരുങ്ങുന്ന ഈ ഫാന്റസി ഡ്രാമയിലെ മനുഷ്യരെ കാണുമ്പോൾ വൈക്കം മുഹമ്മദ് ബഷീറിന്റെ കഥാപാത്രങ്ങളോടോ ഒ വി വിജയന്റെ തസ്റാക്കിലെ മനുഷ്യരോടോ ഉപമിക്കാൻ തോന്നിയേക്കും. കാരണം, വിചിത്ര സ്വഭാവമുള്ള മനുഷ്യരാണ് പെരുമാനിക്കാർ.

വേറിട്ട ഭാവപ്രകടനങ്ങളോടെയും വ്യത്യസ്തമായ വേഷപ്പകർച്ചകളിലൂടെയും അഭിനേതാക്കൾ പ്രത്യക്ഷപ്പെടുന്ന ‘പെരുമാനി’യിൽ എഴുപതോളം കഥാപാത്രങ്ങളുണ്ട്. ഓരോ കഥാപാത്രങ്ങളും അവരുടേതായ ഛേഷ്ഠകളാൽ വ്യത്യസ്തത പുലർത്തുന്നു. കഥയിലേക്ക് വരികയാണെങ്കിൽ പ്രേക്ഷകരെ ആകാംക്ഷഭരിതമാക്കുന്ന ഇൻസിഡന്റികളും രസകരമായ നിമിഷങ്ങളും ആക്സ്മികമായ വിഷയങ്ങളും ചിത്രത്തിൽ കാണാം.

സിനിമയിൽ ഉപയോഗിച്ചിരിക്കുന്ന പ്രോപ്പർട്ടികളും ചിത്രത്തിന്റെ കളർ പാറ്റേണും മലയാള സിനിമയിൽ ഇന്നേവരെ കാണാത്ത തരത്തിലുള്ള ദൃശ്യാനുഭവം പ്രേക്ഷകർക്ക് നൽകും എന്നാണ് സിനിമയുടെ അണിയറ പ്രവർത്തകർ അവകാശപ്പെടുന്നത്. ഫിക്ഷനാണെങ്കിൽ വേറിട്ട സമീപനമാണ് ചിത്രത്തിനുള്ളത്.

Read more

വിനയ് ഫോർട്ട്‌, ലുക്ക്‌മാൻ അവറാൻ, സണ്ണി വെയ്ൻ എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്. ഫിറോസ് തൈരിനിലാണ് നിർമ്മാതാവ്. യൂൻ വി മൂവീസും മജു മൂവീസും ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം സെഞ്ച്വറി ഫിലിംസാണ് വിതരണത്തിനെത്തിക്കുന്നത്. നവാസ് വള്ളിക്കുന്ന്, ദീപ തോമസ് എന്നിവരും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. ഗോപി സുന്ദറാണ് ചിത്രത്തിന് സംഗീതം നൽകുന്നത്.