ആംബര്‍ ഹേഡിന് എതിരെ രണ്ട് മില്യണിലധികം പേര്‍ ഒപ്പിട്ട ഭീമഹര്‍ജി; അക്വാമാന്‍ 2-ല്‍ നിന്നും ഒഴിവാക്കണമെന്ന് ആവശ്യം

ജോണി ഡെപ്പിന്റെ മാനനഷ്ടക്കേസില്‍ തുടരവേ ആംബര്‍ ഹേഡിനെതിരായി ഭീമഹര്‍ജി. ഹേഡ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അക്വമാന്‍ 2-ല്‍ നിന്നും താരത്തെ മാറ്റണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. ചേഞ്ച് ഡോട്ട് ഓ.ആര്‍.ജി എന്ന വെബ്സൈറ്റിലൂടെയാണ് ഹര്‍ജിയില്‍ പ്രേക്ഷകരുടെ ഒപ്പ് ശേഖരണം നടത്തുന്നത്. ഇതുവരെ രണ്ട് മില്യണിലധികം പേരാണ് ഹര്‍ജിയില്‍ ഒപ്പിട്ടിട്ടുള്ളത്.

ഗാര്‍ഹിക പീഡനം നേരിടുന്നുവെന്ന് ഹേഡിന്റെ പരാമര്‍ശത്തില്‍ ഡെപ്പിനെ ”പൈറേറ്റ്സ് ഓഫ് ദ കരീബിയന്‍’ എന്ന സിനിമ പരമ്പരയില്‍ നിന്നും മാറ്റിയതായി അദ്ദേഹം കോടതിയെ അറിയിച്ചിരുന്നു. ഈ സംഭവം നിലനില്‍ക്കെയാണ് ഹേഡിനെ അക്വാമാന്റെ രണ്ടാം ഭാഗത്തില്‍ നിന്നും ഒഴിവാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി.

ആംബര്‍ ഹേഡിന് എതിരെയുള്ള ജോണി ഡെപ്പിന്റെ മാനനഷ്ട കേസ് യുഎസിലെ വിര്‍ജീനിയയിലെ ഫെയര്‍ഫാക്ട് കൗണ്ടി സര്‍ക്യൂട്ട് കോടതിയില്‍ തുടരുകയാണ്. 2018 ല്‍ ‘ദ് വാഷിങ്ടന്‍ പോസ്റ്റില്‍’, താനൊരു ഗാര്‍ഹിക പീഡനം നേരിടുന്ന വ്യക്തിയാണെന്ന് ആംബര്‍ ഹേര്‍ഡ് എഴുതിയിരുന്നു. ഇതിന് ശേഷം തന്റെ സിനിമാ ജീവിതം തകര്‍ന്നതായും ഡെപ് പറയുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു