Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

തിയേറ്ററില്‍ പേട്ട കണ്ട് ആര്‍ത്തു വിളിച്ച്, തുള്ളിച്ചാടി ധനുഷും തൃഷയും ലത രജനീകാന്തും: വീഡിയോ

, 10:22 am

രജനി- കാര്‍ത്തിക് സുബ്ബരാജ് ചിത്രം പേട്ടയ്ക്ക് തിയേറ്ററില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. 90 കളിലെ രജനിയെ തങ്ങള്‍ക്ക് തിരികെ ലഭിച്ചെന്നാണ് സോഷ്യല്‍ മീഡിയയിലൂടെ പ്രേക്ഷകരുടെ വിലയിരുത്തല്‍. പ്രായം ചിലപ്പോള്‍ വെറുമൊരു സംഖ്യ മാത്രമാകുമെന്നും സോഷ്യല്‍ മീഡിയ നിരൂപണങ്ങള്‍ പറയുന്നു. സിനിമയെ പ്രശംസിച്ച് മലയാള സിനിമാതാരങ്ങളടക്കം നിരവധി പേരാണ് രംഗത്ത് വന്നത്. ഇപ്പോഴിതാ സോഷ്യല്‍മീഡിയയില്‍ മറ്റൊരു വീഡിയോ വൈറലാവുകയാണ് പേട്ട കണ്ട് തിയേറ്ററില്‍ തുള്ളിച്ചാടുന്ന ധനുഷും തൃഷയും ആര്‍ത്ത് വിളിക്കുന്ന ലത രജനീകാന്തുമാണ് വീഡിയോയില്‍.

ചിത്രം കണ്ടതിനു ശേഷം സിനിമയിലെ ഡയലോഗിനൊപ്പം എപിക്, രജനിഫൈഡ് എന്നാണ് ധനുഷ് ട്വിറ്ററില്‍ കുറിച്ചത്. അതേസമയം രജനീകാന്ത് ചിത്രം ഇതുവരെയും കണ്ടിട്ടില്ലെന്നും അടുത്ത ദിവസം തന്നെ സിനിമ കാണുമെന്നും ചിത്രം കണ്ടിറങ്ങിയ ലത രജനീകാന്ത് പറഞ്ഞു.

തമിഴിലെ മികച്ച യുവസംവിധായകന്‍ കാര്‍ത്തിക് സുബ്ബരാജ് ആണ് സംവിധാനം. വീണ്ടും സ്‌റ്റൈലിഷ് ഗെറ്റപ്പില്‍ ചുറുചുറുക്കോടെ സ്‌റ്റൈല്‍മന്നന്‍ എത്തുന്നു എന്നതാണ് സിനിമയുടെ മറ്റൊരു പ്രത്യേകത. ചിത്രത്തില്‍ രണ്ട് വ്യത്യസ്ത ഗെറ്റപ്പിലാണ് താരം എത്തുന്നത്.

Advertisement