ആദ്യം മികച്ച പ്രതികരണം, പിന്നീട് തിയേറ്ററില്‍ ഫ്‌ളോപ്പ്! 'ഫീനിക്‌സ്' ഇനി ഒ.ടി.ടിയില്‍ കാണാം

മിഥുന്‍ മാനുവലിന്റെ തിരക്കഥയില്‍ എത്തിയ ‘ഫീനിക്‌സ്’ ഇനി ഒ.ടി.ടിയില്‍ കാണാം. ഇന്ന് അര്‍ധരാത്രി മുതല്‍ ചിത്രം ആമസോണ്‍ പ്രൈമില്‍ സ്ട്രീമിംഗ് ആരംഭിക്കും. ചിത്രം നവംബര്‍ 17ന് ആഗോള റിലീസായി എത്തിയത്. വിഷ്ണു ഭരതന്‍ ആണ് ചിത്രം കഥയെഴുതി സംവിധാനം ചെയ്തത്.

ഹൊറര്‍ ത്രില്ലര്‍ ആയി എത്തിയ ചിത്രം മിഥുന്‍ മാനുവലിന്റെ മറ്റൊരു മികച്ച തിരക്കഥ എന്നായിരുന്നു തിയേറ്ററില്‍ നിന്നും ലഭിച്ച പ്രതികരണങ്ങള്‍. എന്നാല്‍ ചിത്രം അധികകാലം തിയേറ്ററില്‍ പിടിച്ചു നിന്നില്ല. അതുകൊണ്ട് തന്നെ ചിത്രത്തിന് മികച്ച കളക്ഷനും നേടാനായിട്ടില്ല.
റിനീഷ് കെ.എന്‍ ആണ് ചിത്രം സംവിധാനം ചെയ്തത്.

അഞ്ജു വര്‍ഗീസ്, ചന്തുനാഥ്, അനൂപ് മേനോന്‍, ഡോ. റോണി രാജ്, അജി ജോണ്‍, അജിത് തലപ്പിള്ളി, ആശാ അരവിന്ദ്, നിജിലാ കെ ബേബി, സിനി ഏബ്രഹാം, ജെസ് സ്വീജന്‍, അബ്രാം രതീഷ്, അജി ജോണ്‍, ആരാധ്യ, രഞ്ജനി, രാജന്‍, പോള്‍ ഡി ജോസഫ്, രാഹുല്‍ നായര്‍ ആര്‍, ഫേവര്‍ ഫ്രാന്‍സിസ് തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളായിരുന്നു.

ബിഗില്‍ ബാലകൃഷ്ണന്റേതാണ് ഫീനിക്‌സ് എന്ന ചിത്രത്തിന്റെ ആശയം. സാം സി എസാണ് സംഗീത സംവിധാനം നിര്‍വഹിച്ചിക്കുന്നത്. ഛായാഗ്രഹണം നിര്‍വഹിക്കുന്നത് ആല്‍ബി. കലാസംവിധാനം ഷാജി നടുവില്‍ നിര്‍വഹിക്കുന്ന ചിത്രത്തിന്റെ മേക്കപ്പ് റോണക്‌സ് സേവ്യര്‍, കോസ്റ്റ്യും ഡിസൈന്‍ ഡിനോ ഡേവിഡ്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം