ഒർജിനലിനെ വെല്ലുന്ന 'ടർബോ വിജയൻ'; ദശമൂലം ദാമു മുതൽ തല അജിത്ത് വരെ; വൈറലായി ഫസ്റ്റ് ലുക്ക് പോസ്റ്റർ

മമ്മൂട്ടി നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ടർബോ’. മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന അഞ്ചാമത്തെ ചിത്രമായ ടർബോക്ക് വലിയ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകർ. വൈശാഖ്  സംവിധാനം ചെയ്യുന്ന ചിത്രം തിരക്കഥയെഴുതുന്നത് മിഥുൻ മാനുവൽ തോമസാണ്.

ഇപ്പോഴിതാ ചിത്രത്തിന്റെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി നിമിഷങ്ങൾക്കുള്ളിൽ തന്നെ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു. കറുത്ത ഷർട്ടും വെള്ള മുണ്ടുമുടുത്ത് ജീപ്പിൽ നിന്നിറങ്ങി മാസ് ലുക്കിൽ നിൽക്കുന്ന ‘ടർബോ ജോസി’ന്റെ ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞിരുന്നു.

May be an image of 1 person and text

എന്നാൽ ചിത്രത്തിൽ മമ്മൂട്ടിക്ക് പകരം മറ്റ് സിനിമാ താരങ്ങളെ വെച്ച് പോസ്റ്റർ റീ ക്രിയേറ്റ് ചെയ്ത് നിരവധി ചിത്രങ്ങൾ ഇതിനോടകം സോഷ്യൽ മീഡിയയിൽ വൈറൽ ആയികഴിഞ്ഞു.

മോഹൻലാൽ, വിജയ്, കമൽ ഹാസൻ, നിവിൻ പോളി, ജയറാം, കുഞ്ചാക്കോ ബോബൻ തുടങ്ങീ ദശമൂലം ദാമു വരെ  നിരവധി താരങ്ങളുടെ ‘ടർബോ’ ലുക്ക് ആണ് സോഷ്യൽ മീഡിയയിൽ വൈറൽ ആയത്.

ഇപ്പോഴിതാ കേരള മുഖ്യമന്ത്രി പിണറായി വിജയന്റെ ‘ടർബോ’ ലുക്ക് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചാവിഷയം. മോളിവുഡ് എഡിറ്റേഴ്സ് ഗാലറി എന്ന ഫേയ്സ്ബുക്ക് ഗ്രൂപ്പിൽ ഗണേഷ്. ആർ എന്ന വ്യക്തിയാണ് പിണറായി വിജയന്റെ ടർബോ ലുക്ക് പോസ്റ്റ് ചെയ്തിരിക്കുന്നത്.

May be an image of 1 person and text

ചിത്രത്തെ പ്രശംസിച്ചും വിമർശിച്ചും നിരവധി കമന്റുകളാണ് താഴെ വരുന്നത്. ഇനി വരാൻ പോവുന്നത് ആരുടെയൊക്കെ ടർബോ ലുക്ക് ആണെന്നാണ് ആരാധകർ ആകാക്ഷയോടെ കാത്തിരിക്കുന്നത്.

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്