'പൈപ്പിന്‍ ചുവട്ടിലെ പ്രണയം'; മെഗാതാരങ്ങളെ മാറ്റി നീരജിനെ നായകനാക്കിയതിലെ രണ്ട് കാരണങ്ങള്‍ ഇതാണ്

ജലദൗര്‍ബല്യത്തിന്റെ തീഷ്ണതയും പ്രണയവും പ്രമേയമാക്കി ഡോമിന്‍ ഡിസില്‍ ചെയത് സിനിമയാണ് “പൈപ്പിന്‍ ചുവട്ടിലെ പ്രണയം”. യുവതാരം നീരജ് മാധവ് നായകനായ ചിത്രം തിയേറ്ററുകളില്‍ ഓടിക്കൊണ്ടിരിക്കുകയാണ്. മെഗാതാരങ്ങളെ ഒഴിവാക്കി നീരജിനെ നായകനാക്കിയതിന്റെ കാരണം തുറന്നു പറയുകയാണ് സംംവിധായകന്‍.

ഈ ചിത്രത്തില്‍ മെഗാതാരങ്ങളെ നായികാനായകന്മാരാക്കുക സാധ്യമായിരുന്നില്ല. ചിത്രത്തിന്റെ പ്രമേയവും പശ്ചാത്തലവും ആവശ്യപ്പെട്ടിരുന്നത് നമുക്കിടയില്‍ത്തന്നെയുള്ള ഒരു സാധാരണക്കാരനെയാണ്. അങ്ങനെയാണ് നീരജിലെത്തിയത്. സിനിമയില്‍ നൃത്തത്തിന് സുപ്രധാന സ്ഥാനമുണ്ട് എന്നതും നീരജിനെ തെരഞ്ഞെടുക്കാന്‍ കാരണമായി. ഓഡിഷന്‍ നടത്തി ആയിരത്തോളം പേരില്‍നിന്നാണ് നായിക കഥാപാത്രത്തിന് റേബ മോണിക്ക ജോണിനെ തെരഞ്ഞെടുത്തത്. ചിത്രത്തിലെ കുട്ടികളുടെ കഥാപാത്രത്തിനുവേണ്ടിയും ഏകദേശം 1500 പേര്‍ പങ്കെടുത്ത ഓഡിഷന്‍ നടത്തി. ചാനല്‍ റിയാലിറ്റി ഷോയിലും മറ്റും പങ്കെടുത്ത് പ്രതിഭ തെളിയിച്ച ചിലരെയാണ് എടുത്തത്. പാലക്കാട്ടുകാരായ കുട്ടികളെ തുരുത്തിലുള്ളവരുടെ രൂപത്തിലേക്ക് മാറ്റിയെടുക്കുകയായിരുന്നുവെന്നു ഡോമിന്‍ ഡിസില്‍വ ദേശാഭിമാനിയ്ക്ക നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

Read more

ജലക്ഷാമം എന്നത് ഒരു തുരുത്തിലെമാത്രം പ്രശ്‌നമല്ല. കേരളത്തിലെ ഇത്തരത്തിലുള്ള നൂറുകണക്കിനു തുരുത്തുകളെ പ്രതിനിധാനംചെയ്യുക മാത്രമാണ് ഇവിടെ ചെയ്തിട്ടുള്ളത്. നാലുചുറ്റും വെള്ളം കെട്ടിക്കിടക്കുമ്പോഴും ഇവിടത്തുകാര്‍ ഒരുതുള്ളി വെള്ളത്തിനായി നെട്ടോട്ടമോടുന്നുവെന്നത് ദുഃഖകരമാണ്. കൊച്ചിയിലാണെങ്കില്‍ ജലാശയങ്ങള്‍ വിഷമയമായി മാറിയിരിക്കുകയാണ്. ഇവിടെ വൃക്കരോഗികളുടെ എണ്ണം വലിയതോതില്‍ വര്‍ധിക്കുന്നതായി സിനിമയ്ക്കായി നടത്തിയ പഠനത്തില്‍ വ്യക്തമായി. സിനിമയുടെ പ്രമേയം മുഖ്യമന്ത്രിയെ കണ്ട് വിശദീകരിച്ചു. അദ്ദേഹം ഞങ്ങളെ അഭിനന്ദിച്ചുവെന്നും സംവിധായകന്‍ വ്യക്തമാക്കി